സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ; കെ സുരേന്ദ്രനും ബി ജെ പി നേതാക്കൾക്കുമെതിരെ ജനപ്രാധിനിത്യ നിയമം 117 (ബി, ഇ) വകുപ്പ് പ്രകാരം കേസെടുക്കും; കെ സുന്ദരയിൽ നിന്ന് മൊഴിയെടുത്തു; പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് പൊലീസ്
Jun 6, 2021, 20:55 IST
ബദിയടുക്ക: (www.kasargodvartha.com 06.06.2021) കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാർഥിയായി മത്സരിക്കാൻ പത്രിക നൽകിയിരുന്ന അപരൻ കെ സുന്ദരയുടെ പത്രിക പിൻവലിപ്പിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ജനപ്രാധിനിത്യനിയമം 117 (ബി, ഇ) വകുപ്പുകൾ അനുസരിച്ച് കേസെടുക്കും.
കോഴ ആരോപണത്തിൽ ബി എസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബി ജെ പി നേതാക്കൾ രണ്ടര ലക്ഷം രൂപയും 15,000 രൂപ വിലവരുന്ന റെഡ്മി ഫോണും നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി വിവി രമേശൻ നൽകിയ പരാതിയിലാണ് ഞായറാഴ്ച സുന്ദരയുടെ മൊഴിയെടുത്തത്.
കോഴ ആരോപണത്തിൽ ബി എസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബി ജെ പി നേതാക്കൾ രണ്ടര ലക്ഷം രൂപയും 15,000 രൂപ വിലവരുന്ന റെഡ്മി ഫോണും നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി വിവി രമേശൻ നൽകിയ പരാതിയിലാണ് ഞായറാഴ്ച സുന്ദരയുടെ മൊഴിയെടുത്തത്.
കഴിഞ്ഞ മാർച്ച് 21നാണ് കെ സുരേന്ദ്രൻ്റെ അപരനായ ബി എസ് പി സ്ഥാനാർഥി എൻമകജെ പഞ്ചായത്തിലെ പെർളയിൽ താമസിക്കുന്ന കെ സുന്ദരയ്ക്ക് വീട്ടിലെത്തി പണവും മൊബൈൽ ഫോണും കൈമാറിയതായി പറയുന്നത്.
15 ലക്ഷം രൂപയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കാനായി സുന്ദര ആവശ്യപ്പെട്ടത്. എന്നാൽ ബി ജെ പി നേതാക്കൾ വീട്ടിലെത്തി തൻ്റെ അമ്മയുടെ കൈവശം രണ്ട് ലക്ഷം രൂപയും തനിക്ക് 50000 രൂപയും നൽകിയെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. വീട്ടിലെത്തി പണം കൈമാറിയ നേതാക്കളുടെ ഫോടോ ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ഫോടോയിലുണ്ടായിരുന്ന യുവമോർച്ച മുൻ സംസ്ഥാന ട്രഷററും കെ സുരേന്ദ്രൻ്റെ വലംകൈയ്യുമായ കോഴിക്കോട് സ്വദേശിയായ നായക്, പെർലയിലെ പ്രാദേശിക നേതാവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം കൈമാറിയതെന്ന് കെ സുന്ദര പൊലീസിൽ മൊഴി നൽകി.
കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം കർണാടകയിൽ വൈൻ പാർലറും വീടും നിർമ്മിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്തതായും സുന്ദര വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോടികളുടെ ഹവാല പണമാണ് ബിജെപി നേതാക്കൾ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ഒഴുക്കിയത്. പണവും ഭക്ഷണ കിറ്റുകളും നൽകി വോടുറപ്പിച്ച സംഭവം കൂടി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
കെ സുന്ദരയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം ഇദ്ദേഹത്തിനും മാതാവിനും ബിജെപി പ്രവർത്തകരുടെ ഭീഷണിയുള്ളതായി പരാതി ഉയർന്നതിനെ തുടർന്ന് സുന്ദരക്ക് മൂന്നു പോലീസുകാരുടെ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Police, Politics, Political party, BJP, LDF, Vote, Bribe, Candidate, Photo, Manjeshwaram, K.Surendran, Case, K Sundara, Bribe to withdraw candidature; K Surendran and BJP leaders to be prosecuted under Section 117 (b, e) of the Representation of the People Act.
< !- START disable copy paste -->