ഇളയച്ഛന്റെ മൃതദേഹത്തില്‍ ബിജെപി പുതപ്പിച്ച കാവിക്കൊടിക്കു മുകളില്‍ ചെങ്കൊടി പുതപ്പിച്ചു; പിന്നാലെ സി പി എം വനിതാ നേതാവിന്റെ വീടിന് നേരെ ബോംബേറ്
Dec 27, 2018, 16:04 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2018) മാവുങ്കാല്‍ പുതിയകണ്ടത്ത് സി പി എം വനിതാ നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. വനിതാ സാഹിതി ഏരിയാ സെക്രട്ടറിയും പുരോഗമന കലാസാഹിത്യസംഘം ഏരിയാ വൈസ് പ്രസിഡണ്ടുമായ പുതിയകണ്ടത്തെ ശോഭയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. കാഞ്ഞങ്ങാട് നവരംഗ് ബില്‍ഡിംഗിലെ സിവില്‍ എഞ്ചിനീയറുമായ ഇ വി ദേവദാസിന്റെ ഭാര്യയാണ് ശോഭ.
ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. നാലു തവണയാണ് വീടിന് നേരെ ബോംബെറിഞ്ഞത്.
ഉഗ്ര സ്ഫോടനം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്. ബോംബേറില്‍ കാറിനും വീടിനും കേടുപാടുകള്‍ സംഭവിച്ചു. ദേവദാസിന്റെ ഭാര്യ ശോഭയുടെ ഇളയച്ഛന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇളയച്ഛന്റെ മൃതദേഹത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കാവി കൊടി പുതപ്പിക്കുകയും ശാന്തിമന്ത്രം ജപിക്കാന്‍ ശ്രമം നടത്തുകയും ചെയ്തത് ദേവദാസിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ തടയുകയും കാവി പതാകക്ക് മേലെ ചെങ്കൊടി പുതപ്പിക്കുകയും ചെയ്തിരുന്നു. ഇത് അല്‍പ്പനേരം സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു.
ഇതിനിടയില്‍ ബിജെപി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലം ദാസനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ദാസന്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച ദാസന്റെ വീടിന് നേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തില്‍ ദാസന്റെ പരാതിയില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതേ സമയം ബോംബേറുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ കെ സുരേഷ് പറഞ്ഞു. സിപിഎമ്മിനകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് ബോംബേറിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, BJP, Politics, Bomb attack against CPM leader's house in Mavungal
< !- START disable copy paste -->