പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപിയുടെ ആഹ്ലാദ പ്രകടനം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം
Dec 17, 2020, 11:35 IST
പാലക്കാട്: (www.kvartha.com 17.12.2020) ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷം വിവാദത്തില്‍. പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ആഹ്ലാദപ്രകടനം നടത്തിയ സംഭവമാണ് വിവാദമായത്.
കെട്ടിടത്തിന്റെ ഒരുഭാഗത്ത് 'ജയ് ശ്രീറാം' എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭയിലെ വിജയത്തിനു പിന്നാലെ പാലക്കാട് കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

Keywords: BJP's joyous display by hoisting a huge banner reading 'Jai Shriram' on top of the Palakkad Municipal Corporation building; Widespread protest demanding registration of police case, Palakkad, News, Politics, Election, Top-Headlines, Kerala.