city-gold-ad-for-blogger

Died | വീടുകള്‍ കയറിയുള്ള വോട് അഭ്യര്‍ഥനക്കിടെ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) ബണ്ട് വാള്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി രാജേഷ് നായ്കിന് വേണ്ടി വീടുകള്‍ കയറി വോട് അഭ്യര്‍ഥിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ കവലമുഡൂറു ഗ്രാമത്തിലെ കലായി പ്രവീണ്‍ നായക് (45) ആണ് മരിച്ചത്.
       
Died | വീടുകള്‍ കയറിയുള്ള വോട് അഭ്യര്‍ഥനക്കിടെ ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രവീണ്‍ തന്റെ സംഘത്തിനൊപ്പം പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ച ഒന്നരയോടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ പുഞ്ചലക്കട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുല്‍കാജെ മഡയിലാണ് പ്രവീണ്‍ന്റെ ഡിജിറ്റല്‍ സ്റ്റുഡിയോ. ഭാര്യയും മകനും മകളും ഉണ്ട്.

Keywords: Mangalore News, Malayalam News, Karnataka Election News, Mangalore, Karnataka Politics, BJP News, Obituary News, BJP worker dies while campaigning.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia