ചേറ്റുകുണ്ട് സംഘര്‍ഷം; പോലീസിനെ അക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Jan 18, 2019, 17:39 IST
ബേക്കല്‍:(www.kasargodvartha.com 18.01.2019) പോലീസിനെ അക്രമിച്ച കേസില്‍ നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ ബേക്കല്‍ പോലീസ് പിടികൂടി. നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്തെ തെരുവത്ത് റോഡിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ കാട്ടാമ്പള്ളിയിലെ സതീശനെ(35)യാണ് ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ പി കെ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.
Keywords: BJP worker arrested for attacking police, Bekal, Kasaragod, News, Attack, Case, Police, Police-station, Politics, BJP, Worker, Arrest, Kerala.
ജനുവരി ഒന്നിന് നടന്ന വനിതാ മതിലിന്റെ ഭാഗമായി ചേറ്റുകുണ്ടില്‍ സുരക്ഷക്കെത്തിയ പോലീസ് വാഹനം അക്രമിച്ച കേസിലെ പ്രതിയായ സതീശന്‍ ഒളിവില്‍ പോവുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ നീലേശ്വരത്തെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെയായിരുന്നു അറസ്റ്റ്.
Keywords: BJP worker arrested for attacking police, Bekal, Kasaragod, News, Attack, Case, Police, Police-station, Politics, BJP, Worker, Arrest, Kerala.