city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ രാജിയില്‍ ഉറച്ച് ബി ജെ പി; നവംബര്‍ ഒന്നിന് സമരമുഖത്തേക്ക്

കാസര്‍കോട്: (www.kasargodvartha.com 30.10.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസില്‍  മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ രാജിവെക്കുക, അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബി ജെ പി നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ തലപ്പാടി മുതല്‍ മുതല്‍ കാലിക്കടവ് വരെ സമരം സംഘടിപ്പിക്കും. ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ടും ദേശീയ എകസിക്യൂട്ടീവ് അംഗവുമായ പി കെ കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്യും.
 
മുഖ്യമന്ത്രിയുടെ രാജിയില്‍ ഉറച്ച് ബി ജെ പി; നവംബര്‍ ഒന്നിന് സമരമുഖത്തേക്ക്

സംസ്ഥാന വ്യാപകമായി ബി ജെ പി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. തലപ്പാടി മുതല്‍ കാസര്‍കോട് വരെ ദേശീയപാതയിലും കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ കെ എസ് ടി പി പാതയിലും ദേശീയപാത 66 ലുമാണ് സമരം നടക്കുക. ജില്ലയില്‍ 830 സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. പരിപാടികളില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

Keywords:  Kerala, News, Kasaragod, BJP, Politics, Minister, Pinarayi-Vijayan, Protest, Resignation, BJP urges CM to resign; To strike on November 1st.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia