ബിജെപി പ്രവര്‍ത്തന ഫണ്ടിലേക്ക് 5 കോടി; യുവമോര്‍ച്ച നേതാവ് അടിച്ച കള്ളനോട്ടുകളോ?
Jul 7, 2017, 17:20 IST
തൃശൂര്‍: (www.kasargodvartha.com 07.07.2017) തൃശൂര്‍ മതിലകത്ത് കള്ളനോട്ടടിക്ക് യുവമോര്‍ച്ച നേതാവ് പിടിയിലായതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ നിന്നും ബിജെപി സംസ്ഥാന പ്രവര്‍ത്തനഫണ്ടിലേക്ക് നല്‍കിയത് കോടികളെന്ന് റിപ്പോര്‍ട്ട്. ദേശാഭിമാനി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശൂരിലെ ബിജെപി നേതാക്കളുടെ വീട്ടില്‍ നിന്നും കള്ളനോട്ടുകളും നോട്ടടി യന്ത്രങ്ങളും പിടികൂടുകയും പ്രതികളായ യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് തൊട്ടുപുറകെ സംസ്ഥാന പ്രവര്‍ത്തനഫണ്ടിലേക്ക് അഞ്ച് കോടിയിലേറെ രൂപ തൃശൂര്‍ ജില്ലാ ഘടകം നല്‍കിയതില്‍ ഏറെ വിവാദവും സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഈ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന ആവശ്യം ബിജെപിക്കകത്തുനിന്നുതന്നെ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ചുമതലയിലാണ് തൃശൂര്‍ ഘടകം പ്രവര്‍ത്തിക്കുന്നത്. നോട്ടുനിരോധനത്തെ അനൂകൂലിച്ച് നടത്തിയ പ്രചാരണ ജാഥയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനോടൊപ്പം പ്രതികള്‍ നില്‍ക്കുന്ന പോസ്റ്ററുകളും പ്രചരിച്ചിരുന്നു. പ്രതികള്‍ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന ആരോപണം നേതൃത്വം നിഷേധിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനഫണ്ടിലേക്ക് തൃശൂരില്‍ നിന്നും അഞ്ച് കോടിയിലേറെ രൂപ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.
ഓരോ ജില്ലാ ഘടകത്തിനും നേതാക്കള്‍ക്കും ക്വാട്ട നിശ്ചയിച്ചുനല്‍കിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. കള്ളനോട്ടടി പിടികൂടിയ കഴിഞ്ഞ മാസം തന്നെയാണ് ജില്ലാ കമ്മിറ്റികള്‍ പണം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് എറണാകുളമാണ്. തുടര്‍ന്ന് കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളും ഏ്റ്റവും കുറവ് നല്‍കിയത് കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ പാര്‍ട്ടികള്‍ ഫണ്ട് പിരിക്കുമ്പോള്‍ വാണിജ്യ വ്യവസായ ജില്ലയായ എറണാകുളത്ത് നിന്നാണ് കൂടുതല്‍ തുക പിരിക്കാരുള്ളത്. അതും മറികടന്നാണ് തൃശൂര്‍ കൂടുതല്‍ തുക നല്‍കിയിട്ടുള്ളത്.
Related News: ബി ജെ പി നേതാവിന്റെ കള്ളനോട്ടടി കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Keywords: Kerala, Thrissur, news, Top-Headlines, BJP, Politics, fake, Fund, BJP Thrissur dist. committee donates more than 5 crores for activity fund