city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election Twist | ഹരിയാനയില്‍ കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി; അപ്രതീക്ഷിത ട്വിസ്റ്റില്‍ ഞെട്ടി കോണ്‍ഗ്രസ്

BJP leads to simple majority, celebration at the AICC headquarters stopped
Photo Credit: Facebook/Indian National Congress - Haryana

● 47സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുന്നു.
● ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.
● ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യമാണ് മുന്നില്‍. 

ന്യൂഡെല്‍ഹി: (KasargodVartha) ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ അപ്രതീക്ഷിത ട്വിസ്റ്റില്‍ ഞെട്ടി കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തി. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറി ഭൂരിപക്ഷം പിന്നിട്ടു. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ലീഡ് നില മാറുകയായിരുന്നു. 47സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. 

ഇതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. വിജയ പ്രതീക്ഷയില്‍ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.

ജമ്മുകശ്മീരില്‍ നാഷനല്‍ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നില്‍. എന്‍സി 40 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 7 സീറ്റിലാണ് മുന്നിലുള്ളത്. എന്‍സിയുടെ ഒമര്‍ അബ്ദുല്ലയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. 

#HaryanaElections #BJP #Congress #PoliticalNews #India #ElectionResults

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia