city-gold-ad-for-blogger
Aster MIMS 10/10/2023

Prakash Babu | ഇരുമുന്നണികളും ഭീകരവാദികള്‍ക്ക് തണലേകിയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. പ്രകാശ് ബാബു; 'വര്‍ഗീയതയുടെ പേരില്‍ ആദ്യം നിരോധനം എര്‍പെടുത്തേണ്ടത് സിപിഎമിനെ'

കാഞ്ഞങ്ങാട്: (www.kasargodvartha.com) ദേശവിരുദ്ധ ശക്തികളായ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യമൊരുക്കിയത് ഇവിടത്തെ ഇടത് വലത് മുന്നണികളാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെപി പ്രകാശ് ബാബു പറഞ്ഞു. ബിജെപി പഞ്ചായത് സെക്രടറി ഉപരി പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയുടെ പേരില്‍ ആര്‍എസ്എസിനെ നിരോധിക്കപ്പെടേണ്ടതാണെങ്കില്‍ ആദ്യം നിരോധനം എര്‍പെടുത്തേണ്ടത് സിപിഎമിനെതിരെയാണ്.
                
Prakash Babu | ഇരുമുന്നണികളും ഭീകരവാദികള്‍ക്ക് തണലേകിയെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. പ്രകാശ് ബാബു; 'വര്‍ഗീയതയുടെ പേരില്‍ ആദ്യം നിരോധനം എര്‍പെടുത്തേണ്ടത് സിപിഎമിനെ'

വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് സിപിഎമിനെതിരെയാണ്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്ഥാനവുമായ എസ്ഡിപിഐയുമായി ഇന്നും സംസ്ഥാനത്തെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇരുമുന്നണികളും അധികാരം പങ്കിടുകയാണ്. തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചപ്പോള്‍ ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്തപ്പോള്‍ ഇരുമുന്നണികളും അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

ഇടത് വലത് മുന്നണികളുന്ന തെറ്റായ പ്രചരണത്തില്‍ മയങ്ങി പോയ ജനങ്ങള്‍ ശരിയേതാണെന്ന് മനസിലാക്കി തുടങ്ങിയെന്നും പ്രകാശ് ബാബു പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ്, ജന. സെക്രടറി വിജയകുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജന. സെക്രടറി എ വേലായുധന്‍ സ്വാഗതവും സെക്രടറി എന്‍ മധു നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, BJP, LDF, UDF, Political-News, Politics, Congress, CPM, BJP State Secretary Prakash Babu, BJP State Secretary Prakash Babu against LDF and UDF.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia