city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Srikanth | ബേക്കല്‍ ബീച് ഫെസ്റ്റ്: അഴിമതി ആരോപണത്തില്‍ സിഎച് കുഞ്ഞമ്പു എംഎല്‍എ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com) ബേക്കല്‍ ബീച് ഫെസ്റ്റ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യാപകമായ അഴിമതി ആരോപണത്തില്‍ സിഎച് കുഞ്ഞമ്പു എംഎല്‍എ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. എട്ട് ലക്ഷം പ്രവേശന ടികറ്റ് അച്ചടിച്ച് വിതരണം ചെയ്തതായാണ് നേരത്തെ സംഘാടകര്‍ അറിയിച്ചതെന്നും ഇത്രയും പേര്‍ ഫെസ്റ്റ് കാണാനെത്തിയതായി സംഘാടകര്‍ അവകാശപ്പെട്ടിരുന്നുവെന്നും കെ ശ്രീകാന്ത് പറഞ്ഞു.
          
K Srikanth | ബേക്കല്‍ ബീച് ഫെസ്റ്റ്: അഴിമതി ആരോപണത്തില്‍ സിഎച് കുഞ്ഞമ്പു എംഎല്‍എ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

കൂപണ്‍ സിപിഎമിന്റെ നേതൃത്വത്തിലുള്ള പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കാണ് അച്ചടിച്ചതും വിതരണം ചെയ്തതും. പക്ഷേ സംഘാടക സമിതി പിന്നീട് കണക്ക് അവതരിപ്പിച്ചപ്പോള്‍ വില്‍പന നടത്തിയ ടികറ്റുകളുടെ എണ്ണം നാല് ലക്ഷമായി. അവതരിപ്പിച്ച കണക്കില്‍ ചെറിയ തുക മാത്രമാണ് കൂപണ്‍ വഴി ലഭിച്ചതായി കാണിച്ചത്. ഇത് വിശ്വസിക്കാന്‍ സാധിക്കില്ല. ടികറ്റുകളുടെ എണ്ണം കുറച്ചു കാണിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. വില്‍പന നടത്താത്ത ബാക്കി കൂപണ്‍ എവിടെയെന്നും പറയുന്നില്ല. എട്ട് ലക്ഷം ടികറ്റുകള്‍ അച്ചടിച്ചതിലും അഴിമതി ആരോപണമുണ്ട്. മൂന്ന് ലക്ഷം രൂപ പ്രിന്റിങ് ചാര്‍ജ് വരുന്നിടത്ത് 7.5 ലക്ഷം രൂപയാണ് കണക്കില്‍ കാണിച്ചതെന്നും ശ്രീകാന്ത് ആരോപിച്ചു.

ബേക്കല്‍ ഫെസ്റ്റിന്റെ മറവില്‍ ചില സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും കൂടി പണം തട്ടിയെടുത്തതായി വ്യാപകമായി ആരോപണങ്ങളുണ്ട്. കണക്കില്‍ കാണിച്ച പണവും പലര്‍ക്കും നല്‍കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇരുപതിനായിരം രൂപയെക്കാള്‍ കൂടുതല്‍ ബാങ്ക് വഴി മാത്രമേ കൈമാറാന്‍ പാടുള്ളൂ എന്നിരിക്കെ സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ബിആര്‍ഡിസി സംഘടിപ്പിച്ച പരിപാടിയുടെ പണം കൈമാറിയതും കൈപ്പറ്റിയതും കാഷായാണ്, ബാങ്ക് വഴിയല്ല. ഇത് നഗ്‌നമായ നിയമലംഘനമാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നും തട്ടിപ്പ് നടത്താനാണ് പണം കാഷായി കൈകാര്യം ചെയ്തതെന്നും ശ്രീകാന്ത് ആരോപിച്ചു.

ഇതുസംബന്ധിച്ചുള്ള എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഫെസ്റ്റിന്റെ മുഖ്യ സംഘാടകന്‍ താനെന്നാണ് സ്ഥലം എംഎല്‍എ സിഎച് കുഞ്ഞമ്പുവിന്റെ അവകാശവാദം. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ നീക്കേണ്ട ഉത്തരവാദിത്തം മറ്റാരെക്കാളും അദ്ദേഹത്തിനാണ്. ഒപ്പം ടൂറിസം വകുപ്പിനും ബിആര്‍ഡിസിക്കും ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. കള്ളക്കണക്ക് അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി എച് കുഞ്ഞമ്പു മൗനം വെടിഞ്ഞ് കൃത്യമായ മറുപടി പറയണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Corruption, BJP, Political-News, Politics, Controversy, Allegation, Adv K Srikanth, CH Kunhambu MLA, Bekal Beach Feast, BJP State Secretary K Srikanth wants CH Kunhambu MLA to answer corruption allegations.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia