city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Surendran | 'സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് നല്‍കുന്നതിന് ബിജെപി എതിരല്ല; ബീഫ് വിളമ്പിയാല്‍ പന്നിയിറച്ചിയും വിളമ്പണം'; ഭക്ഷണത്തിലും മതേതരത്വം കാണിക്കണമെന്ന് കെ സുരേന്ദ്രന്‍; സ്വാഗത ഗാനത്തില്‍ ബഹളം വെക്കുന്നവര്‍ യക്ഷഗാനം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ മിണ്ടുന്നില്ലെന്നും സംസ്ഥാന പ്രസിഡണ്ട്

കാസര്‍കോട്: (www.kasargodvartha.com) സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് യക്ഷഗാനത്തെയും കലാകാരന്‍മാരെയും അപമാനിച്ചതില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പോ സംഘാടകരോ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
           
K Surendran | 'സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് നല്‍കുന്നതിന് ബിജെപി എതിരല്ല; ബീഫ് വിളമ്പിയാല്‍ പന്നിയിറച്ചിയും വിളമ്പണം'; ഭക്ഷണത്തിലും മതേതരത്വം കാണിക്കണമെന്ന് കെ സുരേന്ദ്രന്‍; സ്വാഗത ഗാനത്തില്‍ ബഹളം വെക്കുന്നവര്‍ യക്ഷഗാനം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ മിണ്ടുന്നില്ലെന്നും സംസ്ഥാന പ്രസിഡണ്ട്

ഉത്തരമലബാറിന്റെ തനത് സംസ്‌കാരത്തെയാണ് ഒരു സംഘം അവഹേളിച്ചത്. യക്ഷഗാന കലാകാരന്മാരോട് സംസ്ഥാന സര്‍കാര്‍ മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. യക്ഷഗാനം തുടങ്ങും മുമ്പ് നിലവിളക്ക് കൊളുത്തിവെച്ച് നടത്തുന്ന പൂജ അലങ്കോലപ്പെടുത്തി നിലവിളക്കും പൂജാസാധനങ്ങളും നശിപ്പിച്ചു. എന്നിട്ടും ഇതുവരെയും ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിനും ഉത്തരവിടാന്‍ സര്‍കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മറുവശത്ത് സ്വാഗതഗാനത്തിന്റെ പേരില്‍ മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ കലാകാരന്‍മാരെ വിലക്കാനും അന്വേഷണം നടത്താനും സര്‍കാര്‍ തയ്യാറായെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ അഭിമാനമായ സൈനികരുടെ പോരാട്ടത്തെ വിക്രം മൈതാനിയില്‍ ചിത്രീകരിച്ചതിനാണ് സര്‍കാര്‍ സ്വാഗത ഗാനത്തിന്റെ പേരില്‍ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയേക്കാള്‍ താത്പര്യം മന്ത്രി മുഹമ്മദ് റിയാസിനായിരുന്നു. സ്‌കൂള്‍ കലോത്സവത്തിന്റെ പേരില്‍ വലിയതോതില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സര്‍കാര്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് സ്വാഗതഗാന വിവാദവും ഭക്ഷണ വിവാദവുമുണ്ടായത്. അനാവശ്യമായ വിവാദമുണ്ടാക്കുന്നത് നമ്മുടെ നാടിന് ഗുണകരമല്ലെന്ന് റിയാസും സിപിഎമും മനസിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
        
K Surendran | 'സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് നല്‍കുന്നതിന് ബിജെപി എതിരല്ല; ബീഫ് വിളമ്പിയാല്‍ പന്നിയിറച്ചിയും വിളമ്പണം'; ഭക്ഷണത്തിലും മതേതരത്വം കാണിക്കണമെന്ന് കെ സുരേന്ദ്രന്‍; സ്വാഗത ഗാനത്തില്‍ ബഹളം വെക്കുന്നവര്‍ യക്ഷഗാനം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ മിണ്ടുന്നില്ലെന്നും സംസ്ഥാന പ്രസിഡണ്ട്

പാല്‍പായസവും സാമ്പാറും ഇതുവരെ ആര്‍ക്കും വര്‍ഗീയമായിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നവര്‍ കലോത്സവത്തില്‍ വര്‍ഗീയ ചേരിതിരുവുണ്ടാക്കാനാണ് നോക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് നല്‍കുന്നതിന് ബിജെപി എതിരല്ല. എന്നാല്‍ ബീഫ് വിളമ്പിയാല്‍ പന്നിയിറച്ചിയും വിളമ്പണം. അത് ഇഷ്ടപ്പെടുന്നവരും നമ്മുടെ നാട്ടിലുണ്ട്. എല്ലാത്തിലും മതേതരത്വം കാണുന്നവര്‍ ഭക്ഷണ വിതരണത്തിലും മതേതരത്വം കാണിക്കണം.

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസ് കള്ളക്കേസാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പട്ടികജാതി പീഡന നിരോധന നിയമം തനിക്കെതിരെയുള്ള കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയത് ഇതിന് തെളിവാണ്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സിപിഎം പ്രവര്‍ത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. മുഖ്യമന്ത്രി ആ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി തനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. 300 ലധികം കേസുകളാണ് തന്റെ തലയില്‍ വെച്ച് കെട്ടിയിരിക്കുന്നത്. മറ്റാരെങ്കിലും ആണെങ്കില്‍ ഈ പണി മതിയാക്കി പോവുമായിരുന്നു. ഇനി സ്ത്രീപീഡനവും കൊലപാതക കേസും മാത്രമേ തന്റെ പേരില്‍ ഇല്ലാതുള്ളൂ. അതും തനിക്കെതിരെ ഉണ്ടാക്കിയെടുക്കുമെന്നും സുരേന്ദ്രന്‍ കളിയാക്കി. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും തനിക്കെതിരെയുള്ള കേസില്‍ കോടതിയില്‍ മറുപടി പറയേണ്ടി വരും. സുന്ദര സ്വമേധയ ബിജെപി ഓഫീസിലെത്തിയാണ് പാര്‍ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പറഞ്ഞ് ബിഎസ്പി നേതാവ് പരാതി കൊടുത്തപ്പോള്‍ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു.

അപ്പോഴും സുന്ദര താന്‍ സ്വമേധയാണ് പത്രിക പിന്‍വലിച്ചതെന്നാണ് ആവര്‍ത്തിച്ചത്. സുന്ദരയെ താന്‍ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സുന്ദരയുടെ പേരില്‍ പരാതി കൊടുത്തത് സിപിഎം സ്ഥാനാര്‍ത്ഥി വിവി രമേശനാണ്. വിവി രമേശനാണ് സുന്ദരയ്ക്ക് ഇപ്പോഴും പണം നല്‍കുന്നത്. സുന്ദരയ്ക്ക് ജോലി കൊടുത്തത് ആരാണെന്നും ഇപ്പോള്‍ സംരക്ഷിക്കുന്നത് ആരാണെന്നും നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ ബോധ്യപ്പെടുമെന്നും സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കള്ളക്കേസിനെ ഭയന്ന് ഒളിവില്‍ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ താന്‍ ചെയ്യില്ലെന്നും നിയമപരമായും രാഷ്ട്രീയ പരമായും കേസിനെ നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ സന്തോഷിക്കുന്നവര്‍ക്ക് കോടതി വിധി വരുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ഉത്തരമേഖലാ ജെനറല്‍ സെക്രടറി പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ പ്രസിഡന്റ് രവീഷ തന്ത്രി കുണ്ടാര്‍, ജെനറല്‍ സെക്രടറിമാരായ എ വേലായുധന്‍, വിജയ കുമാര്‍ റൈ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Politics, Political-News, BJP, K.Surendran, Kerala-School-Kalolsavam, Allegation, Controversy, Food, BJP state president says that BJP is not against providing non-veg in school arts festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia