city-gold-ad-for-blogger

സംസ്ഥാന സർകാർ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ ബിജെപി പ്രതിഷേധ ധർണ സംഘടിപ്പിച്ചു; സിപിഎം അണികൾ ക്യാപ്സ്യൂളുകൾ വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസർകോട്: (www.kasargodvartha.com 07.12.2021) പെട്രോളിയം ഉൽപന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കാതെ സംസ്ഥാന സർകാരും ധനമന്ത്രിയും ന്യായീകരണങ്ങൾ നിരത്തുമ്പോൾ സിപിഎം അണികൾ ക്യാപ്സ്യൂളുകൾ വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർകാരിനെതിരെ ബിജെപി മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
സംസ്ഥാന സർകാർ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ ബിജെപി പ്രതിഷേധ ധർണ സംഘടിപ്പിച്ചു; സിപിഎം അണികൾ ക്യാപ്സ്യൂളുകൾ വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് അഡ്വ. കെ ശ്രീകാന്ത്

മറ്റു സംസ്ഥാനങ്ങൾ ഒക്കെ തന്നെയും കേന്ദ്രസർകാർ മാതൃകയിൽ ഇന്ധന നികുതി കുറച്ചപ്പോൾ ന്യായീകരണ ക്യാപ്സ്യൂളുകൾ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു കേരളത്തിലെ ഭരണകക്ഷി പാർടിയും അതിൻ്റെ അണികളും. കോവിഡ് കാലത്ത് വലിയ വരുമാന ചോർച ഉണ്ടായിട്ടും ഒരു വികസന, സാമൂഹ്യ ക്ഷേമ പദ്ധതി പോലും മുടക്കാൻ കേന്ദ്ര സർകാർ തയ്യാറായില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ധന നികുതി പൂർണമായും ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് കേന്ദ്രസർകാർ ശ്രമിച്ചത്. പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചത് കേന്ദ്രസർകാർ സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത് കൊണ്ടാണ്. അത് പോലും സംസ്ഥാന സർകാരിൻ്റെ കിറ്റെന്നാണ് പ്രചരണം നടത്തിയത്.

പാലക്കാട് സഞ്ജിതിൻ്റെ കൊലപാതകം ഇടത്, ജിഹാദി സംഘടനകളുടെ കൂട്ടുകെട്ടിന് ഉത്തമ ഉദാഹരണമാണ്. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത്. പെരിയ കൊലപാതക കേസില്‍ സിപിഎമിന്റെ മുന്‍ എംഎല്‍എ സിബിഐ പ്രതിപട്ടികയില്‍ ഉള്‍പെട്ടതോടെ ഇനി സിപിഎം ഇരവാദത്തിനിറങ്ങുമെന്നും ബകെറ്റ് പിരിവ് തുടങ്ങുമെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.

അഡ്വ. സദാനന്ദ റൈ, എം ഉമ കടപ്പുറം, സവിത ടീചെര്‍ സംസാരിച്ചു. പ്രമീള മജല്‍ അധ്യക്ഷത വഹിച്ചു. ധനഞ്ജയന്‍ മധൂര്‍ സ്വാഗതവും സുകുമാരന്‍ കുദ്രെപ്പാടി നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Protest, Dharna, BJP, Political party, Politics, Adv.Srikanth, BJP staged protest dharna against state government to reduce fuel tax.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia