city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ട്രഷറി സ്തംഭനത്തിനെതിരെ ബിജെപി ജനപ്രതിനിധികളുടെ കണ്ണുകെട്ടി പ്രതിഷേധം, വീഡിയോ കാണാം

കാസര്‍കോട്: (www.kasargodvartha.com 06.01.2018) മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടിയില്‍ ബിജെപി ജനപ്രതിനിധികളുടെ കണ്ണുകെട്ടി പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍ ട്രഷറി സ്തംഭനത്തിനെതിരെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി മൗനമായി നിന്നുകൊണ്ട് പ്രതിഷേധിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിനേര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പദ്ധതി രുപീകരണ രേഖയുടെ പ്രകാശനത്തിനായി ചേര്‍ന്ന വികസന സെമിനാര്‍ വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ട്രഷറി സ്തംഭനത്തിനെതിരെ ബിജെപി ജനപ്രതിനിധികളുടെ കണ്ണുകെട്ടി പ്രതിഷേധം, വീഡിയോ കാണാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന പ്രകാരമാണ് ഫണ്ടനുവദിക്കുന്നത്. സംസ്ഥാന ധനകാര്യകമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ബജറ്റിലൂടെ അനുവദിക്കുന്ന പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്. അതനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്ന ബില്ലുകള്‍ അനുസരിച്ചുള്ള പണം കൈമാറാതെ നില്‍ക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ഭരണഘടനയുടെ അന്തസത്തയെയും പഞ്ചായത്തിരാജ് സംവിധാനങ്ങളെയും അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട നിരവധിയാളുകളുടെ വികസന സ്വപ്നങ്ങള്‍ക്കുമേലാണ് സര്‍ക്കാറിന്റെ ഈ നടപടി കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധ സമരത്തില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ജി സ്വപ്ന, എന്‍മകജെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി ഉദയന്‍, പഞ്ചായത്തംഗം സതീഷ് കുളാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Keywords:  Kerala, kasaragod, news, BJP, Minister, E.Chandrashekharan, Protest, Political party, Politics, BJP Protest against treasury stagnation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia