Office Renovation | മാവുങ്കാലിലെ നവീകരിച്ച ബി.ജെ.പി. ഓഫീസിന്റെ ഉദ്ഘാടനം: മുന്‍ നേതാക്കളുടെ ഓര്‍മയിൽ നിലവിളക്കു തെളിഞ്ഞു
Updated: Aug 20, 2024, 16:12 IST
Photo Credit: Satish Kanhangad
മാവുങ്കാലിലെ ബി.ജെ.പി. ഓഫീസിന്റെ നവീകരണം, നേതാക്കളുടെ ഓർമ്മയ്ക്കായി പ്രതിഷ്ഠിച്ച ചടങ്ങിൽ സജീവ പങ്കാളിത്തം.
കാഞ്ഞങ്ങാട്: (KasargodVartha) മാവുങ്കാലിലെ ബി.ജെ.പി. അജാനൂർ പഞ്ചായത്ത് ഈസ്റ്റ് കമ്മിറ്റി നവീകരിച്ച ഓഫീസ്, മുൻ പാർട്ടി പ്രവർത്തകരുടെ ഓർമ്മയ്ക്കായി അവരുടെ പത്നിമാർ ഒന്നിച്ച് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
മുതിർന്ന നേതാവ് പി.പി. കരുണാകരൻ മാസ്റ്റർ മുഖ്യാതിഥിയായി സംസാരിച്ച ചടങ്ങിൽ, ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു. എം. ബൽരാജ്, സുകുമാരൻ കാലിക്കടവ്, എം. പ്രശാന്ത്, പി. പത്മനാഭൻ, അജയകുമാർ നെല്ലിക്കാട്ട്, അശോക് കുമാർ, ഗംഗാധരൻ ആനന്ദാശ്രമം, ഇ.കൃഷ്ണൻ, വൈശാഖ് പി.കെ, സുധാകരൻ കൊള്ളിക്കാട് എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.
ബി.ജെ.പി. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് എം. പ്രദീപ് കുമാർ മാവുങ്കാൽ സ്വാഗതം പറഞ്ഞു, പ്രസാദ് മിഥില നന്ദി രേഖപ്പെടുത്തി.