city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP | കേന്ദ്രം ഭരിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന സര്‍കാരെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം; 'ന്യൂനപക്ഷങ്ങള്‍ക്കാണ് രാജ്യത്തെ വിഭവങ്ങളുടെ മേല്‍ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ചവരാണ് യുപിഎ സര്‍കാര്‍'

കാസര്‍കോട്: (www.kasargodvartha.com) ന്യൂനപക്ഷങ്ങള്‍ക്കാണ് ഈ രാജ്യത്തെ വിഭവങ്ങളുടെ മേല്‍ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ച യുപിഎ സര്‍കാരില്‍ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സര്‍കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. ബിജെപി ജില്ലാ കമിറ്റി സംഘടിപ്പിച്ച സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       
BJP | കേന്ദ്രം ഭരിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന സര്‍കാരെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം; 'ന്യൂനപക്ഷങ്ങള്‍ക്കാണ് രാജ്യത്തെ വിഭവങ്ങളുടെ മേല്‍ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ചവരാണ് യുപിഎ സര്‍കാര്‍'

കേന്ദ്രം ചിലവാക്കുന്ന രൂപയില്‍ കേവലം 15 പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. സര്‍കാരും ഭരണ സംവിധാനങ്ങളും ഒരു പോലെ അഴിമതിയില്‍ മുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് നരേന്ദ്ര മോദി സര്‍കാര്‍ അഴിമതി തുടച്ചു നീക്കി. വാക്‌സിനേഷന്‍ ലഭ്യമാകാന്‍ വിദേശ രാജ്യങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട സാഹചര്യം ഇന്ന് മാറിയിരിക്കുന്നു.

കോവിഡ് കാലത്ത് മൂന്ന് വാക്‌സിനുകളാണ് ഭാരതം തദ്ദേശീയമായി നിര്‍മിക്കുകയും ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തത്. അയോധ്യയില്‍ എന്നാണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് ചോദിച്ചവരോട് പുതുക്കി പണിയുന്ന രാമക്ഷേത്രം തുറന്നു കൊടുക്കുന്ന തീയതി പ്രഖ്യാപിച്ചാണ് മോദി സര്‍കാര്‍ മറുപടി പറഞ്ഞത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്നിരിക്കുന്നത്.
      
BJP | കേന്ദ്രം ഭരിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന സര്‍കാരെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം; 'ന്യൂനപക്ഷങ്ങള്‍ക്കാണ് രാജ്യത്തെ വിഭവങ്ങളുടെ മേല്‍ പ്രാഥമിക അവകാശമെന്ന് പ്രഖ്യാപിച്ചവരാണ് യുപിഎ സര്‍കാര്‍'

ജമ്മുകശ്മീരില്‍ ഒരു ദേശീയ പതാക പോലും ഉയര്‍ത്താന്‍ സാധിക്കാത്ത കാലത്ത് ജമ്മു കശ്മീരിലേക്ക് യാത്ര നടത്തിയവരാണ് മുരളീ മനോഹര്‍ ജോഷിയും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ന് ഏതൊരു ഭാരതീയനും ജമ്മു കശ്മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ പോലും സാധിക്കാതെ കയ്യും കെട്ടി നോക്കി നില്‍ക്കേണ്ട ഗതികേടില്‍ നിന്നും മാറി ഒന്നിന് പത്തെന്ന കണക്കില്‍ തീവ്രവാദികളെയും ശത്രു സൈനികരെയും ഇല്ലായ്മ ചെയ്യാനുള്ള ആത്മവിശ്വാസവും ആര്‍ജ്ജവും നരേന്ദ്ര മോദി സര്‍കാരിന്റെ ഭരണത്തില്‍ ഇന്‍ഡ്യന്‍ സൈന്യത്തിന് ഇന്ന് കൈവന്നിരിക്കുന്നു.

കേരളത്തിന്റെ അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, വികസനവും ജനക്ഷേമ നയങ്ങളും ഒരു പോലെ തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുള്ള ബിജെപിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി എംടി രമേശ്, സെക്രടറിമാരായ അഡ്വ. പ്രകാശ് ബാബു, അഡ്വ. കെ ശ്രീകാന്ത്, എന്നിവര്‍ സംബന്ധിച്ചു. മനുലാല്‍ മേലോത്ത് സ്വാഗതവും വിജയ് കുമാര്‍ റൈ നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Politics, Political-News, BJP, Conference, Government, Top-Headlines, Dushyant Kumar, BJP National General Secretary says Central Government unites people.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia