Protest | കാസര്‍കോട് എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്; എന്‍എ നെല്ലിക്കുന്ന് സ്വകാര്യ ആശുപത്രികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് പി സുധീര്‍
Mar 1, 2023, 19:53 IST
കാസര്‍കോട്: (www.kasargodvartha.com) വികസന മുരടിപ്പ് ആരോപിച്ച് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ ഓഫീസിലേക്ക് ബിജെപി മണ്ഡലം കമിറ്റി മാര്‍ച് നടത്തി. ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി പി സുധീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ ജെനറല്‍ ആശുപത്രിയില്‍ വരെ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭിക്കുന്നില്ലെന്നും എന്‍എ നെല്ലിക്കുന്ന് സ്വകാര്യ ആശുപത്രികളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
10 വര്‍ഷം മുമ്പ് ആരംഭിച്ച ഉക്കിനടുക്ക മെഡികല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാത്തിന് പിന്നില്‍ സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്. അതേസമയത്ത് ആരംഭിച്ച കോന്നി, പാലക്കാട് മെഡികല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. ജില്ലയിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും നല്ല ചികിത്സയ്ക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. കേരളത്തിലെ പിന്നാക്ക ജില്ലയായ കാസര്‍കോട്ടെ മണ്ഡലങ്ങളായ കാസര്‍കോടും, മഞ്ചേശ്വരവും വികസനത്തില്‍ ഇപ്പോഴും പിറകിലാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ കാസര്‍കോടിനെ അവഗണിക്കുകയാണ്. ഭരിച്ച് മുടിച്ച് അഴിമതിയില്‍ മുങ്ങിയ ഇടത് സര്‍കാരും കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷമായ വലത് മുന്നണിയും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, എ വേലായുധന്‍, രാമപ്പ മഞ്ചേശ്വരം, എം ജനനി, മനുലാല്‍ മേലത്ത്, എന്‍ മധു, സൗമ്യ മഹേഷ്, സവിത ടീചര്‍, ശിവകൃഷ്ണഭട്ട്, ധനഞ്ജയന്‍ മധൂര്‍, പുഷ്പാഗോപാലന്‍, അശ്വനി.എംഎല്‍, എകെ കയ്യാര്‍, കെപി സമ്പത് കുമാര്‍, കെ ഈശ്വരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരീഷ് നാരംപാടി സ്വാഗതവും സുകുമാര്‍ കുദ്രെപ്പാടി നന്ദിയും പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Protest, BJP, N.A.Nellikunnu, Political-News, Politics, BJP, Muslim-league, Hospital, BJP march to Kasaragod MLA's office.
< !- START disable copy paste --> 