Protest | ഇ ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് മാര്‍ച് നടത്തി ബിജെപി; അമ്മയും കുഞ്ഞും ആശുപത്രി തുറക്കാന്‍ കഴിയാത്ത എംഎല്‍എ രാഷ്ട്രീയ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് അഡ്വ. എസ് സുരേഷ്
Mar 2, 2023, 18:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) വികസന മുരടിപ്പ് ആരോപിച്ച് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച് നടത്തി. നോര്‍ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച മാര്‍ച് ടിബി റോഡില്‍ പൊലീസ് ബാരികേഡ് കെട്ടി തടഞ്ഞു. സംസ്ഥാന സെക്രടറി അഡ്വ. എസ് സുരേഷ് മാര്‍ച് ഉദ്ഘാടനം ചെയ്തു. സ്വന്തം മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം മാമാങ്കം നടത്തിയ അമ്മയും കുഞ്ഞും ആശുപത്രി തുറന്ന് കൊടുക്കാന്‍ സാധിക്കാത്ത എംഎല്‍എ രാഷ്ട്രീയ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 12 വര്‍ഷമായി മന്ത്രിയും എംഎല്‍എയുമായിരുന്ന ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അമ്മയും കുഞ്ഞും ആശുപത്രി ചാപിള്ളയായി. ജില്ലാശുപത്രി പേരിന് മാത്രം. മീന്‍പിടുത്ത തുറമുഖം ഇപ്പോഴും വെള്ളത്തിലാണ്. മലയോരത്തെ പ്രധാന റോഡുകളായ പൂടംകല്‍ - പാണത്തൂര്‍ റോഡ്, കോളിച്ചാല്‍ - മാലോം റോഡ്, ഇടത്തോട് - നീലേശ്വരം റോഡ് എന്നിവ ശോചനീയാവസ്ഥയിലാണ്. ഇതിനുത്തരവാദിയായിട്ടുള്ള ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടു.
കാഞ്ഞങ്ങാട് ഉള്‍പെടെയുള്ള കാസര്‍കോട് ജില്ലയെ വികസനം കേറാമൂലയാക്കി മാറ്റിയത് ഇടതുപക്ഷവും മുസ്ലീം ലീഗുമാണ്. കേരളത്തില്‍ ഇന്ന് നടക്കുന്ന സര്‍വ വികസനവും നരേന്ദ്രമോദി സര്‍കാരിന്റെ പദ്ധതികളാണ്. റേഷന്‍ കടകളില്‍ കൂടി ലഭ്യമാകുന്ന സൗജന്യ അരി ഉള്‍പെടെ എല്ലാ വ്യക്തിഗത ആനുകൂല്യങ്ങളും കേന്ദ്രസര്‍കാരിന്റേതാണ്. അധികാരത്തില്‍ ഇരുന്ന് ധൂര്‍ത്തും അഴിമതിയും കൊള്ളയും നടത്തുന്ന ഇടതുപക്ഷത്തിന് രാഷ്ട്രീയ ദയാവധം നല്‍കണമെന്നും എസ് സുരേഷ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ ജെനറല്‍ സെക്രടറി എ വേലായുധന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി എന്‍ മധു, കര്‍ഷക മോര്‍ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഒബിസി മോര്‍ച ജില്ലാ പ്രസിഡന്റ് പ്രോംരാജ് കാലിക്കടവ് എന്നിവര്‍ സംസാരിച്ചു. എം പ്രശാന്ത് സ്വാഗതവും പി പത്മനാഭന്‍ നന്ദിയും പറഞ്ഞു. ബിജി ബാബു, ശ്രീജിത് പറക്കളായി, വിനീത് മുണ്ടമാണി, രവീന്ദ്രന്‍ മാവുങ്കാല്‍, എകെ സുരേഷ്, പ്രമോദ് വര്‍ണം എന്നിവര്‍ മാര്‍ചിന് നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Political-News, Politics, Political Party, Protest, BJP, CPM, BJP march to Kanhangad MLA's office.
< !- START disable copy paste -->