city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | 4 പ്രവര്‍ത്തകരെ എസ്‌ഐ മര്‍ദിച്ചുവെന്നാരോപിച്ച് ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്; ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് കെ രഞ്ജിത്ത്

പാലക്കുന്ന്: (www.kasargodvartha.com) പൊലീസ് സേനയ്ക്കകത്തെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകരായ നാല് യുവാക്കളെ മൃഗീയമായി ബേക്കല്‍ എസ്ഐ മര്‍ദിച്ചെന്നാരോപിച്ച് ബിജെപി പള്ളിക്കര പഞ്ചായത് കമിറ്റി ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന പൊലീസുകാരെ നിയമത്തിന് മുന്നില്‍കൊണ്ടുവാരാന്‍ സാധിക്കണം. അത്തരം ആളുകള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നത് അക്രമ സ്വഭാവം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
           
Protest | 4 പ്രവര്‍ത്തകരെ എസ്‌ഐ മര്‍ദിച്ചുവെന്നാരോപിച്ച് ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്; ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് കെ രഞ്ജിത്ത്

പൊലീസ് സേനയ്ക്കകത്ത് 80 ശതമാനം ആളുകള്‍ സിപിഎമുകാരാണ്. പിണറായി വിജയന്റെ ഭരണത്തണലില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കയ്യൂക്കിന്റെ ബലത്തില്‍ നേരിടാമെന്ന പൊലീസിന്റെ ധാര്‍ഷ്ട്യമനോഭാവം നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തിന് ബിജെപി ഉത്തരവാദിയാകില്ല. സിപിഎമിന്റെ ബ്രാഞ്ച് സെക്രടറി മുതല്‍ ജില്ലാ നേതാക്കളുടെ ആജ്ഞാനുവര്‍ത്തിക്കളായി മാറുന്ന പൊലീസുകാര്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പ്രവണത കൂടിവരികയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ രഞ്ജിത് പറഞ്ഞു.
        
Protest | 4 പ്രവര്‍ത്തകരെ എസ്‌ഐ മര്‍ദിച്ചുവെന്നാരോപിച്ച് ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്; ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് കെ രഞ്ജിത്ത്

യോഗത്തില്‍ ബിജെപി പള്ളിക്കര പഞ്ചായത് പ്രസിഡന്റ് പ്രശാന്ത് ചേറ്റുകുണ്ട് അധ്യക്ഷനായി. ഉദുമ മണ്ഡലം പ്രസിഡന്റ് കെടി പുരുഷോത്തമന്‍, ടിവി സുരേഷ്, തമ്പാന്‍ അച്ചേരി, സദാശിവന്‍ മണിയങ്കാനം, ഷൈനിമോള്‍, പ്രദീപ് എം കൂട്ടക്കനി എന്നിവര്‍ സംസാരിച്ചു. തൃക്കണ്ണാട് നിന്ന് ആരംഭിച്ച മാര്‍ചിന് കാര്‍ത്ത്യായനി പുല്ലൂര്‍, പത്മിനി ചേറ്റുകുണ്ട്, എംഎ മധു, മധുസൂതനന്‍ അടുക്കത്ത്ബയല്‍, മുരളീധരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Bekal Police Station, News, Kerala, Kasaragod, Palakunnu, Top-Headlines, Political-News, Politics, Political Party, BJP, Protest, Police Station, BJP march to Bekal police station.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia