city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP leaders | മുസ്ലീംലീഗിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്ന് കാട്ടിയതിന്റെ രാഷ്ട്രീയ വിരോധമാണ് പ്രമീള മജലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് രവീശ തന്ത്രി കുണ്ടാര്‍; വ്യാജരേഖ ചമച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സന്‍

കാസര്‍കോട്: (www.kasargodvartha.com) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ സിപിഎമിന്റെ ഒത്താശയോടെ ഭരണകക്ഷിയായ മുസ്ലീംലീഗ് നടത്തുന്ന അഴിമതിയും സ്വജന പക്ഷപാതവും തുറന്ന് കാട്ടിയതിന്റെ ഫലമായി ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണുമായ പ്രമീള മജലിനെതിരെ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുടുംബശ്രീ വായ്പ തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രമീള മജലും പറഞ്ഞു. സിഡിഎസ് ചെയര്‍പേഴ്സണ്‍ പഞ്ചായതില്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെ യാതൊരു ആരോപണവുമില്ല. കൂടാതെ ഈ വിഷയം മാര്‍ച് 20ന് നടന്ന പഞ്ചായത് ഭരണസമിതി യോഗത്തില്‍ ചര്‍ചയായപ്പോഴും പരാമള്‍ശം ഉണ്ടായിരുന്നില്ലെന്ന് പ്രമീള കൂട്ടിച്ചേര്‍ത്തു.
     
BJP leaders | മുസ്ലീംലീഗിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്ന് കാട്ടിയതിന്റെ രാഷ്ട്രീയ വിരോധമാണ് പ്രമീള മജലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് രവീശ തന്ത്രി കുണ്ടാര്‍; വ്യാജരേഖ ചമച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സന്‍

സംരംഭം തുടങ്ങാന്‍ അപേക്ഷ നല്‍കിയിരുന്നു. അതിന് കുടുംബശ്രീയുമായി യാതൊരുബന്ധവും ഇല്ല. അതില്‍ ആവശ്യപ്പെട്ടത് പ്രകാരം പഞ്ചായതിന്റെ സാക്ഷ്യപാത്രം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യമായ കടമുറി മറ്റ് എല്ലാകാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിച്ച ഒരു പദ്ധതിക്ക് വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് എരിയാല്‍ അക്കരകൊല്ലമ്മ തോട്ടിന് മുകളിലായി മുസ്ലിംലീഗ് നേതാവ് ഒരു പാലം പണിയുകയുണ്ടായി. പാലത്തിന്റെ അനുമതി ഭരണസമിതി നല്‍കുമ്പോള്‍ തന്നെ പഞ്ചായത് എന്‍ജിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ആവശ്യമായ തുക പഞ്ചായതില്‍ അടപ്പിച്ചുകൊണ്ട് പഞ്ചായതിന്റെ അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പാലം നിര്‍മിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു,

അത് ഉള്‍കൊള്ളാതെ കരാര്‍ ഉടമ്പടിയുണ്ടാക്കാനാണ് തീരുമാനിച്ചത്. വലിയ സ്പോര്‍ട്സ് സിറ്റിയാണ് അവിടെ വരാന്‍ പോകുന്നതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. പാലം പണിയുന്ന സമയത്ത് അവിടെ ഉടമ്പടി പ്രകാരം അല്ല പ്രവൃത്തി നടക്കുന്നതെന്ന് സെക്രടറിയെ നേരിട്ട് അറിയിച്ചിരുന്നു. പാലം 3.5 മീറ്റര്‍ വീതി പരമാവധി പറയുന്ന സ്ഥലത്ത് തോട് കയ്യേറി 8.5 മീറ്റര്‍ വീതിയിലാണ് പണി തീര്‍ത്തിരിക്കുന്നത്. പഞ്ചായത് സെക്രടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സംയുക്ത പരിശോധന റിപോര്‍ട് പ്രകാരം അത് പൊളിച്ചു മാറ്റാന്‍ കത്ത് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ അത്പൊളിച്ചു മാറ്റുന്നതിനോ ഭരണസമിതിയില്‍ ചര്‍ചയക്ക് വെക്കുന്നതിനോ പഞ്ചായത് പ്രസിഡന്റ് തയ്യാറായിട്ടില്ല. മുസ്ലിംലീഗ് എല്‍ഡിഎഫ് കൂട്ടുകെട്ടില്‍ തോട് കയ്യേറി റോഡ് നിര്‍മിച്ച പരാതി നിലനില്‍ക്കുകയാണ്.
    
BJP leaders | മുസ്ലീംലീഗിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്ന് കാട്ടിയതിന്റെ രാഷ്ട്രീയ വിരോധമാണ് പ്രമീള മജലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് രവീശ തന്ത്രി കുണ്ടാര്‍; വ്യാജരേഖ ചമച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സന്‍

ആറാം വാര്‍ഡില്‍ പെരിയടുക്കട പട്ടികജാതി കോളനിയില്‍ അനധികൃതമായ പ്രവര്‍ത്തിക്കുന്ന അറവുശാലക്കെതിരെ കോളനിവാസികള്‍ നിരവധി തവണ സിപിഎം വാര്‍ഡ് മെമ്പര്‍ക്കും ഗ്രാമസഭയിലും പഞ്ചായതിലും പരാതി നല്‍കിയിട്ടും പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ ബന്ധുവിന്റ് സ്ഥലമായതിനാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. കോളനിവാസികള്‍ക്ക് ദുര്‍ഗന്ധം കൊണ്ട് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ബിജെപിയുടെ ശക്തമായ ഇടപെടലില്‍ കലക്ടര്‍ മുതല്‍ താഴോട്ടുള്ള വകുപ്പുകളില്‍ പരാതി നല്‍കി മൂന്ന് ദിവസം കോളനിനിവാസികളോടൊപ്പം കുത്തിയിരിപ്പ് സമരം നടത്തി. പൊലീസും മറ്റും ഇടപെട്ടാണ് അന്ന് അനധികൃത അറവ് ശാല അടച്ചു പൂട്ടിയത്.

ഇതേ കോളനിയില്‍ 2021ല്‍ കുടിവെള്ളത്തിനായി പദ്ധതിയുണ്ടാക്കി മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും സ്ഥാപിച്ച പൈപ് ലൈനുകള്‍ പൊട്ടിപൊളിഞ്ഞ് കുടിവെള്ളം മാത്രം ലഭിച്ചില്ല. അഴിമതി നടത്തി കോളനിക്കാരെ പ്രസിഡന്റ് പറ്റിക്കുകയായിരുന്നു. പഞ്ചായതിലെ ബ്ലാര്‍കോട് പൊതുശ്മശാനത്തിന്റെ ഭൂമി സ്വന്തക്കാര്‍ക്ക് വീട് വയ്ക്കുന്നതിനും അവര്‍ക്കായി വഴി ഉണ്ടാക്കുന്നതിനും സമീപവാസികള്‍ക്ക് കയേറ്റത്തിനും വിട്ടുകൊടുത്ത് ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നു. നിര്‍മാണസമയത്ത് തന്നെ ബിജെപി പരാതിയുമായി നീങ്ങുകയും ശ്മശാന ഭൂമി കൈയേറ്റം ഒഴിവാക്കി സംരക്ഷിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അടക്കം പരാതി നല്‍കികുകയും ചെയ്തിരുന്നു. കമ്പാര്‍ ശ്മശാനത്തിന് പട്ടികജാതി കമീഷന്‍ അടക്കം ഇടപെട്ട് തുറന്ന് കൊടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയെടുക്കാന്‍ പ്രസിഡന്റോ ഭരണകക്ഷി മെമ്പര്‍മാരോ തയ്യാറായിട്ടില്ല.

മുസ്ലീംലീഗിനും സിപിഎമിനും രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. 15 അംഗം ഭരണ സമിതിയില്‍ മുസ്ലിംലീഗ് ഏഴ്, ബിജെപി അഞ്ച്, സിപിഎം ഒന്ന്, ഐഎന്‍എല്‍ ഒന്ന്, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമിനെ കൂട്ട്പിടിച്ചാണ് ലീഗ് ഭരണം നടത്തുന്നത്. ബിജെപിക്ക് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിച്ചതുകൊണ്ടാണ് മുസ്ലീംലിഗും സിപിഎമും ബിജെപിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതെന്നും ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും പ്രമീള മജല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യുവമോര്‍ച സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജു ജോസ്ടി, ബിജെപി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് പ്രസിഡന്റ് ചന്ദ്രശേഖരന്‍, ജെനറല്‍ സെക്രടറി ഗണേഷ് എന്നിവരും പങ്കെടുത്തു.

Keywords: Press Meet, Ravisha Thantri Kuntar, BJP, Mogral Puthur News, Controversy, Political Controversy, Political News, Politics, BJP leaders reaction to fake documents controversy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia