city-gold-ad-for-blogger

ആരിക്കാടിയിലെ താത്കാലിക ടോൾ ബൂത്ത്: ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ ഇടപെട്ട് പരിഹാരം കാണും: എം എൽ അശ്വിനി

BJP Central Leadership Intervenes in Arikkadi Toll Booth Issue; Solution Soon, Says M.L. Ashwini
Photo Credit: Facebook/Ashwini M L

● 'കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധമായാണ് ടോൾ സ്ഥാപിച്ചത്.'
● '25 കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു ടോൾ അനുവദിക്കില്ല.'
● ദേശീയപാതാ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണം.
● 'ടോൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.'
● എംഎൽഎ എ.കെ.എം അഷ്റഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് എം.എൽ അശ്വിനി.

കാസർകോട്: (KasargodVartha) ആരിക്കാടിയിൽ ദേശീയപാതയിൽ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ടോൾ ബൂത്ത് നിയമവിരുദ്ധമാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ നയത്തിന് വിരുദ്ധമാണെന്നും ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി. ഈ വിഷയത്തിൽ ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ കാര്യങ്ങൾ ധരിപ്പിച്ചതായും പ്രസ്തുത ടോൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം ദേശീയ നേതൃത്വത്തെ ഇതിനകം ബോധ്യപ്പെടുത്തിയിട്ടുണ്ട്. 25 കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ബിജെപിയുടെ ശക്തമായ പ്രതിഷേധം ദേശീയ പാതാ റീജിയണൽ ഓഫീസർ ഉൾപ്പെടെയുള്ളവരെ മാസങ്ങൾക്ക് മുമ്പേ തന്നെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ദേശീയപാതാ അതോറിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയും തെറ്റായ നിലപാടുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ജനങ്ങൾക്ക് സാമ്പത്തിക ബാധ്യത

കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും കർണ്ണാടകയിലെ പട്ടണങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ആരിക്കാടിയിലെ നിയമവിരുദ്ധ ടോൾ ബസ് ചാർജ്ജ് വർദ്ധനവ് ഉൾപ്പെടെ വലിയ സാമ്പത്തിക ബാധ്യതയാണ് ജനങ്ങൾക്കുണ്ടാക്കുകയെന്ന കാര്യം സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഈ വിഷയത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.

എംഎൽഎക്കെതിരെ വിമർശനം

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള സമരമാണെന്ന് എം.എൽ. അശ്വിനി കുറ്റപ്പെടുത്തി. ജനപ്രതിനിധിയെന്ന തരത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതിൻ്റെ ജാള്യത മറക്കാനാണ് ഇപ്പോൾ ടോൾ വിരുദ്ധ സമരവുമായി എംഎൽഎ രംഗത്ത് വന്നിരിക്കുന്നതെന്നും അശ്വിനി കൂട്ടിച്ചേർത്തു.

ആരിക്കാടി ടോൾ വിഷയത്തിൽ രാഷ്ട്രീയമാണോ അതോ ജനങ്ങളുടെ പ്രശ്നമാണോ വലുത്? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: BJP Kasaragod District President M.L. Ashwini states that the temporary toll booth at Arikkadi is illegal and that central leadership has intervened to find a solution soon.

#ArikkadiToll #BJPKasaragod #MLAshwini #NHAIToll #KasaragodNews #Manjeshwar

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia