K Ranjith | പിണറായിയുടേത് കര്‍ഷകരുടെ രക്തമൂറ്റുന്ന സര്‍കാരെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്; 'റബറിന് 250 രൂപ തറവില നല്‍കുമെന്ന് പറഞ്ഞവര്‍ ഇന്ന് പരിഹസിക്കുന്നു'
May 26, 2023, 23:21 IST
കാസര്‍കോട്: (www.kasargodvartha.com) പിണറായി വിജയന്റേത് കര്‍ഷകന്റെ രക്തമൂറ്റുന്ന സര്‍കാരാണെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത് ആരോപിച്ചു. കര്‍ഷക മോര്‍ച ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂകാഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷം കേരളത്തിലെ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്.
നെല്‍കര്‍ഷകരുടെ സംഭരണതുക നല്‍കാതെ മാസങ്ങളായി. റബറിന് 250 രൂപ തറവില നല്‍കുമെന്ന് പറഞ്ഞവര്‍ ഇന്ന് കര്‍ഷകരെ പരിഹസിക്കുകയാണ്. നാളികേര കര്‍ഷകര്‍ വിലത്തകര്‍ച്ചയുടെ ഭാഗമായി ആത്മഹത്യയുടെ വക്കിലാണ്. സമസ്ത മേഖലയിലും പരാജയമായ ഇടത് സര്‍കാര്‍ കേന്ദ്ര സര്‍കാര്‍ നടപ്പിലാക്കുന്ന കിസാന്‍ സമ്മാന്‍ നിധി ഉള്‍പെടെയുള്ള ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ ചക്കൂത്ത്, ബിജെപി ജില്ലാ ജെനറല്‍ സെക്രടറി വിജയകുമാര്‍ റൈ എന്നിവര്‍ പ്രസംഗിച്ചു. എന്‍ മധു, മനുലാല്‍ മേലത്ത്, എന്‍ ബാബുരാജ്, സവിത ടീചര്‍, ശിവകൃഷ്ണഭട്ട്, സുനില്‍കുമാര്‍, പുഷ്പഗോപാല്‍, വസന്ത മയ്യ, അനില്‍കുമാര്‍, ജയകുമാര്‍, സുകുമാരന്‍ കുതിരപ്പാടി, നാഗേഷ്, ജയപ്രകാശ് നായ്ക് എന്നിവര്‍ സംബന്ധിച്ചു. കെ ചന്തു മാസ്റ്റര്‍ സ്വാഗതവും ഒ ജയറാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
< !- START disable copy paste -->

Keywords: K Ranjith, LDF Govt, BJP, Karshaka Morcha, Kerala News, Kasaragod News, Malayalam News, Politics, Political News, Rubber Rate, Agriculture News, Farmers News, BJP leader K Ranjith slams LDF Govt.