city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | കാസര്‍കോട് നഗരസഭ ഓഫീസിലേക്ക് ബിജെപി മാര്‍ച്; വികസനത്തില്‍ മുസ്ലീംലീഗ് വിവേചനം കാണിക്കുന്നുവെന്ന് അശോകന്‍ കുളനട

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ഭരണകക്ഷിയായ മുസ്ലീലീഗ് വികസനകാര്യത്തില്‍ വിവേചനം കാണിക്കുന്നതായി ബിജെപി സംസ്ഥാന സെല്‍കോഡിനേറ്റര്‍ അശോകന്‍ കുളനട ആരോപിച്ചു. സ്വജനപക്ഷപാതം, അഴിമതി, നഗരമാലിന്യ സംസ്‌കരണത്തില്‍ കൃത്യമായ സംവിധാനമില്ലായ്മ, ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ തുക വെട്ടിക്കുറച്ചു എന്നീ ആരോപണങ്ങളുമായി ബിജെപി കാസര്‍കോട് മുനിസിപല്‍ കമിറ്റി നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   
Protest | കാസര്‍കോട് നഗരസഭ ഓഫീസിലേക്ക് ബിജെപി മാര്‍ച്; വികസനത്തില്‍ മുസ്ലീംലീഗ് വിവേചനം കാണിക്കുന്നുവെന്ന് അശോകന്‍ കുളനട

ഭരണത്തിന് നേതൃത്വം നല്‍കുന്ന മുസ്ലീംലീഗിനോടൊപ്പം ഉദ്യോഗസ്ഥരും വികസനത്തെ തടസപ്പെടുത്തുകയാണ്. ഭരണ കക്ഷി അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമ്പോള്‍ മറ്റ് വാര്‍ഡുകളില്‍ മനപൂര്‍വം വൈകിച്ച് തുക ലാപ്സാക്കികളയുകയാണ് ഉദ്യോഗസ്ഥര്‍. പിണറായി സര്‍കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തുക ക്രമാധീതമായി വെട്ടിക്കുറച്ചപ്പോള്‍ കേന്ദ്രസര്‍കാര്‍ സ്വച്ഛഭാരത് മിഷന്‍, കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ക്ക് കോടികളാണ് നല്‍കിയിട്ടുള്ളത്. അത് വിനിയോഗിക്കാന്‍ നഗരസഭ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരുന്ന 18ന് പിണറായി സര്‍കാര്‍ പ്രഖ്യാപിക്കുന്ന കര്‍മപദ്ധതികളെല്ലാം തന്നെ കേന്ദ്രസര്‍കാരിന്റെ എന്‍ എച് എമിന്റെയും ആയുഷിന്റെയും തുക ഉപയോഗിച്ചുള്ള പദ്ധതികളാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ മുസ്ലീംലീഗ് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അശോകന്‍ കുളനട കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ബിജെപി സംസ്ഥാന കമിറ്റി അംഗവും കൗണ്‍സിലറുമായ സവിത ടീചര്‍ അധ്യക്ഷയായി. എന്‍.മധു, പ്രമീള മജല്‍, ഗുരുപ്രസാദ് പ്രഭു, സുകുമാര്‍ കുദ്രെപാടി, രവീന്ദ്രപുജാരി, അരുണ്‍ഷെട്ടി, ശ്രീലത ടീചര്‍, വീണാകുമാരി, അശ്വനി നായക്, കെ ജി മോനഹരന്‍, റാംമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉമ കടപ്പുറം സ്വാഗതം പറഞ്ഞു.

Keywords: Kasaragod Municipality News, Kerala News, Malayalam News, BJP, Protest, BJP held March to Kasaragod Municipality Office.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia