city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് എംടി രമേശ്; സംസ്ഥാന ബജറ്റിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com) നികുതി കുടിശ്ശിക പിരിക്കുന്നതില്‍ വലിയ വീഴ്ച വരുത്തുകയും അതേസമയം പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുകയും ചെയ്യുന്ന പിണറായി സര്‍കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി എം.ടി രമേശ് പറഞ്ഞു. സംസ്ഥാന ബജറ്റിനെതിരെ ബിജെപി ജില്ലാ കമിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
                 
Protest | പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് എംടി രമേശ്; സംസ്ഥാന ബജറ്റിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച് നടത്തി

എല്ലാ വിഭാഗം ജനങ്ങളെയും കൊള്ളയടിക്കുന്ന ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി 7,100 കോടി രൂപ റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് സിഎജി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. ആകെ കുടിശ്ശികയില്‍ ആറായിരം കോടിയില്‍ പരം രൂപ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ ബാക്കിയുള്ളതാണ്. കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും വലിയ കുടിശ്ശിക വരുത്തിയിരിക്കുന്നു. 1,000 കോടി രൂപ അധികം കണ്ടെത്താനാണ് പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നികുതി കുടിശ്ശിക തുക യഥാസമയം പിരിച്ചെടുത്തിരുന്നുവെങ്കില്‍ സാധാരണക്കാരുടെ മേല്‍ അധികനികുതിയും സെസുമേര്‍പ്പെടുത്തേണ്ടി വരുമായിരുന്നില്ല. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനോ പുതിയ വികസനപദ്ധതികള്‍ നടപ്പാക്കാനോ പണമില്ലാത്ത പിണറായി സര്‍കാര്‍ തുര്‍ക്കിക്ക് ദുരിതാശ്വാസമായി 10 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. തുര്‍ക്കിക്കും സിറിയയ്ക്കും ഭാരതസര്‍കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നിരിക്കെ കേരളം എങ്ങനെയാണ് 10 കോടി രൂപ തുര്‍ക്കിക്ക് കൈമാറുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.
       
Protest | പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് എംടി രമേശ്; സംസ്ഥാന ബജറ്റിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച് നടത്തി

സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശയാത്രകള്‍ നടത്തുന്നതിനെ ബിജെപി എതിര്‍ക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശയാത്രകള്‍ വഴി കേരളത്തിന് എന്ത് നേട്ടമുണ്ടായി എന്ന് വിശദീകരിക്കാന്‍ സംസ്ഥാന സര്‍കാരും ഇടതുമുന്നണിയും ബാധ്യസ്ഥരാണെന്നും സിപിഎം നേതാക്കളും സര്‍കാര്‍ സര്‍കാരിന്റെ പാത പിന്തുടര്‍ന്ന് പൊതുപണം ധൂര്‍ത്തടിക്കുകയാണെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. എം സഞ്ജീവ ഷെട്ടി, എം സുധാമ ഗോസാഡ, എം ഉമ, മനുലാല്‍ മേലോത്ത്, പുഷ്പ ഗോപാലന്‍, അശ്വനി എംഎല്‍, എകെ കയ്യാര്‍, വിജയ് കുമാര്‍ റൈ, എ. വേലായുധന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജമ്മു - കാശ്മീര്‍ പഴയ പ്രൗഢിയിലേക്ക് നീങ്ങുന്നതിന് നന്ദി പറയേണ്ടത് നരേന്ദ്ര മോദിക്കെന്ന് എംടി രമേശ്

ഒടയംചാല്‍ : പതിറ്റാണ്ടുകള്‍ ജമ്മു - കാശ്മീര്‍ ഭരിച്ചിട്ടും കോണ്‍ഗ്രസിന് ത്രിവര്‍ണപതാകയേന്തി ആ പ്രദേശങ്ങളില്‍ യാത്ര നയിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഇന്ന് ഏതൊരു സാധാരണക്കാരനും ജമ്മുവിലും കാശ്മീരിലും സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും എംടി രമേശ് പറഞ്ഞു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജെനറല്‍ സെക്രടറി വിനീത് കുമാര്‍ നയിച്ച ദ്വിദിന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
Protest | പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് എംടി രമേശ്; സംസ്ഥാന ബജറ്റിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച് നടത്തി

കോണ്‍ഗ്രസിനെ ഒരുമിച്ച് നിര്‍ത്താന്‍ സാധിക്കാത്ത രാഹുല്‍ ഗാന്ധിയാണ് ഭാരത് ജോഡോ യാത്ര നയിച്ചത്. യാത്രയ്ക്കിടെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. നിലനില്പ് പ്രതിസന്ധിയിലായതോടെ ത്രിപുരയില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തേണ്ട ഗതികേടിലാണ് സിപിഎം. 17 വര്‍ഷം അധികാരത്തിലിരുന്ന ത്രിപുരയില്‍ ചുവന്ന കൊടി പിടിക്കാന്‍ പറ്റാത്ത ഗതികേടിലാണ് സിപിഎം. ത്രിപുരയിലെ സിപിഎമിന്റെ അതേ ഗതിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടികളെയും കാത്തിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഗുണമുള്ള എന്ത് പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പിണറായി സര്‍കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
        
Protest | പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് എംടി രമേശ്; സംസ്ഥാന ബജറ്റിനെതിരെ ബിജെപി കലക്ട്രേറ്റ് മാര്‍ച് നടത്തി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, BJP, Kerala-Budget, Budget, Political-News, Politics, CPM, Collectorate, BJP held collectorate march.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia