ബിജെപിയുടെ കൊടിമര തറ നശിപ്പിച്ച നിലയില്‍
Apr 22, 2018, 20:16 IST
പൊയിനാച്ചി: (www.kasargodvartha.com 22.04.2018) ബിജെപിയുടെ കൊടിമര തറ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയടുക്കം കോളനിക്ക് സമീപം നിര്‍മിച്ച കൊടിമര തറയാണ് ഇരുട്ടിന്റെ മറവില്‍ തകര്‍ക്കപ്പെട്ടത്. നേരത്തെ ബിജെപിയുടെ കൊടി ഉയര്‍ത്തിയിരുന്ന തറയായിരുന്നു ഇത്. നിരന്തരമായി കൊടിയും കൊടിമരവും നശിപ്പിക്കപ്പെടുന്നത് കാരണം കൊടി ഉയര്‍ത്താറില്ലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 1.30 മണിയോടെയാണ് തറ തന്നെ തകര്‍ത്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി എരോല്‍ ബൂത്ത് കമ്മിറ്റി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, BJP, Poinachi, Flag Post, Floor, Destroyed,Political, Party Issue, BJP flag floor destroyed.
Keywords: Kasaragod, Kerala, News, BJP, Poinachi, Flag Post, Floor, Destroyed,Political, Party Issue, BJP flag floor destroyed.