city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി ജില്ലാ ഓഫീസ് പൂട്ടിയിട്ട സംഭവം; വിരൽ ചൂണ്ടുന്നത് നേതൃത്വത്തിൻ്റെ വീഴ്ചയെന്ന് ആരോപണം; പ്രവർത്തകരുടെ വികാരം മാത്രമെന്ന് രവീശ തന്ത്രി കുണ്ടാർ

കാസർകോട്: (www.kasargodvartha.com 26.02.2022) കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് വിവാദത്തെ തുടർത്ത് കഴിഞ്ഞ ഞായറാഴ്ച ബിജെപി ജില്ലാ ഓഫീസ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ട് പ്രതിഷേധിച്ചതിൽ ജില്ലാ നേതൃത്വത്തിന് വൻ വീഴ്ച സംഭവിച്ചതായി പാർടിക്കുള്ളിൽ തന്നെ ആരോപണം ശക്തമാകുന്നു.

കുമ്പള ഗ്രാമപഞ്ചായത്തിലെ ബിജെപിയുടെ രണ്ട് സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷമാരുടെ തെരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നകം നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന നേതാക്കളെ കയ്യേറ്റം ചെയ്യുമെന്ന് വരെ പാർടി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാറിനെ, ഫൈറ്റ് ഫോർ ജസ്റ്റിസ് വാട്സ്ആപ് ഗ്രൂപിലെ നേതാക്കൾ രേഖാമൂലം അറിയിച്ചിരുന്നതായി കഴിഞ്ഞ ദിവസം കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

  
ബിജെപി ജില്ലാ ഓഫീസ് പൂട്ടിയിട്ട സംഭവം; വിരൽ ചൂണ്ടുന്നത് നേതൃത്വത്തിൻ്റെ വീഴ്ചയെന്ന് ആരോപണം; പ്രവർത്തകരുടെ വികാരം മാത്രമെന്ന് രവീശ തന്ത്രി കുണ്ടാർ



ഫെബ്രുവരി 15 വരെ സമയം നൽകിയ പ്രതിഷേധക്കാർ ഫെബ്രുവരി ഒമ്പതിന് അണങ്കൂർ ശാരദാ ഭജന മന്ദിരം ഹോളിൽ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പ്രവർത്തകർ എത്തണമെന്ന് വാട്സ്ആപ് ഗ്രൂപിൽ വ്യാപകമായ പ്രചാരണവും നൽകി. പിന്നീട് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ സഹായി ദിപിനെയും നിലവിൽ സംസ്ഥാന ഓഫീസിലെ ജീവനക്കാരനായ ഹരീഷിനെയും കയ്യേറ്റം ചെയ്യാൻ വാട്സ്ആപ് ഗ്രൂപിൽ പരസ്യ ആഹ്വാനം നൽകിയിരുന്നതായും ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നു.

ഫെബ്രുവരി 11 ന് കുമ്പള പഞ്ചായതിലെ ബൂത് സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തുന്ന ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രടറിയുമായ അഡ്വ. പ്രകാശ് ബാബുവിനെ തടയാനും വാട്സ്ആപ് ഗ്രൂപിൽ ശബ്ദ സന്ദേശത്തിലുടെ ആഹ്വാനം ചെയ്‌തെന്ന വിവരവും പുറത്ത് വന്നിരുന്നു. ഫെബ്രുവരി 20ന് ജില്ലയിൽ എത്തുന്ന സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ തടയാനും കരി ഓയിൽ ഒഴിക്കാനും പദ്ധതി ഇട്ടിരുന്നതായും ആരോപണമുയർന്നിട്ടുണ്ട്. രവീശ തന്ത്രി ഉൾപെടെ നിരവധി പാർടി ഭാരവാഹികൾ അംഗങ്ങളായ ഫൈറ്റ് ഫോർ ജസ്റ്റിസ് വാട്സ്ആപ് ഗ്രൂപിലാണ് സജീവ ചർചകൾ നടന്നതെന്നാണ് വിവരം.

സംസ്ഥാന പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യാൻ ആഹ്വാനം നടക്കുമ്പോഴും ഈ പ്രവർത്തകരെ പിന്തിരിപ്പിക്കാനോ പ്രശ്ന പരിഹാരത്തിന് പോംവഴി കണ്ടെത്താനോ ജില്ലാ നേതൃത്വം തയ്യാറായില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. പാർടിയുടെ മൊത്തം പ്രശ്നമായി കണ്ട് സംഭവത്തെ ഗൗരവത്തോടെ മുൻകൂട്ടി കാണാൻ ജില്ലാ നേതൃത്വത്തിന് സാധിച്ചില്ല. ഇതിനിടയിലാണ് നിരവധി കേസുകളിൽ പ്രതിയായിരുന്ന ബിജെപി പ്രവർത്തകൻ ജ്യോതിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജ്യോതിഷിൻ്റെ മൃതദേഹം കാണാൻ എത്തിയ രവീശ തന്ത്രി കുണ്ടാറിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിലൂടെ ജ്യോതിഷിൻ്റെ മരണത്തിന് കാരണം ബിജെപിയാണ് എന്ന് സന്ദേശം വ്യാപകമായി പടർന്നു. തന്ത്രിയെ തടയുന്നതിന് പിന്നിൽ പ്രവർത്തിച്ചത് രാജിവെച്ച ജില്ലാ ഭാരവാഹി ആണെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ആരോപണം ഉയർത്തുന്നുണ്ട്. പിന്നീട് ബിജെപി ഭാരവാഹികളുടെ രാജി പ്രഖ്യാപനവും ഉണ്ടായി. ഇതോടെ വിഷയം നേതാക്കളുടെ നിയന്ത്രണത്തിൽ അല്ലാതായി. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി വാട്സ്ആപ് ഗ്രൂപ് വിടുകയും ചെയ്തു.

പാർടി ജില്ലാ ഓഫീസ് കൊലക്കേസ് പ്രതികളായവരടക്കം ചിലർ അടിച്ചുതകർത്തു. സുരേന്ദ്രൻ്റെ പരിപാടി റദ്ദാക്കിയെങ്കിലും രഹസ്യമാക്കി വെച്ചു. ഞായറാഴ്ച കെ സുരേന്ദ്രൻ എത്തുമെന്ന് കണക്കുകൂട്ടലിൽ ജില്ല ഓഫീസിലേക്ക് പ്രതിഷേധക്കാർ എത്തുകയും പ്രതിഷേധിക്കുവാനും തുടങ്ങിയിരുന്നു. അവരുമായി ആരും ചർച ചെയ്യാൻ തയ്യാറായില്ല. കെ സുരേന്ദ്രൻ എത്തില്ലെന്ന് ബോധ്യപ്പെട്ട പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കണ്ടെത്തിയ വഴിയാണ് ഓഫീസ് താഴിട്ടു പൂട്ടൽ. പിന്നിട് സ്വയം പിരിഞ്ഞു പോയി.

ഫെബ്രുവരി 15 വരെ സമയം നൽകിയ വാട്സ്ആപ് ഗ്രൂപ് പ്രതിഷേധക്കാർ എന്തിനാണ് ഒരാഴ്ച മുമ്പ് തന്നെ ജില്ലാ പ്രഭാരിയെയും മറ്റും കയ്യേറ്റം ചെയ്യാൻ ആസൂത്രണം ചെയ്തതെന്ന് ഒരു വിഭാഗം നേതാക്കൾ ചോദിക്കുന്നു. ജില്ലാ ഓഫീസിലേക്ക് പ്രതിഷേധം നടക്കുന്നതായി ശനിയാഴ്ച തന്നെ മാധ്യമങ്ങൾക്ക് വിവരം അറിയിച്ചിരുന്നു. ഈ കാര്യങ്ങൾ ജില്ലാ നേതൃത്വത്തിന് അറിഞ്ഞിട്ടും എന്തുകൊണ്ട് നിഷ്ക്രിയമായി എന്ന ചോദ്യവും ഉയരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും സംബന്ധിച്ചുള്ള നിരവധി പരാതികൾ സംസ്ഥാന നേതൃത്വത്തിനും ആർഎസ്എസിനും നൽകിയതായി സൂചനയുണ്ട്.

രാജിവെച്ച ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി രമേശ് പരസ്യമായി വാർത്താസമ്മേളനം നടത്തിയിട്ടും ഇക്കാര്യത്തിൽ പാർടിയുടെ വിശദീകരണം നൽകാൻ നേതൃത്യത്തിന് സാധിച്ചിട്ടില്ല എന്നത് പ്രവർത്തകരിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ജില്ലാ നേതൃത്വം നിഷ്ക്രിയവും നിസംഗതയോടെ കൂടിയിട്ടാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശക്തമാവുകയാണ്.

അതേസമയം ജില്ലാ കമിറ്റി ഓഫീസിൽ കണ്ടത് ഏതാനും പ്രവർത്തകരുടെ വികാരം മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ആരും ഈ പ്രതിഷേധത്തിൽ ഉണ്ടായിരുന്നില്ലെന്നും രവീശ തന്ത്രി കുണ്ടാർ കാസർകോട് വാർത്തയോട് പറഞ്ഞു. ഇതിനോട് യോജിക്കാൻ കഴിയില്ല. സംഘ്പരിവാർ സംഘടനകൾ അടക്കം ഇടപെട്ട് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രശ്‌നത്തിന് ഇപ്പോൾ അയവ് വന്നിട്ടുണ്ട്. കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാരും അംഗങ്ങളും രാജിവെച്ചത് പാർടി ആവശ്യപ്പെട്ടത് കൊണ്ടാണ്. സിപിഎമുമായി ഒരു ധാരണയും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന തീരുമാനം എന്തായാലും അംഗീകരിക്കും. സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ഉൾപെടെയുള്ള നേതാക്കളുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഭാവിയിലും ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും രവീശ തന്ത്രി കൂട്ടിച്ചേർത്തു. ഏതാനും നേതാക്കൾ സ്ഥാനം രാജിവെക്കണമെന്ന് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ഉൾപെടെയുള്ളവർ പരസ്യമായി ആവശ്യപ്പെട്ടതിനോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

Keywords:  Kasaragod, Kerala, News, Politics, Political Party, Top-Headlines, BJP, Issue, President, Secretary, K.Surendran, Government, Committee, BJP district office issue; Allegation that failure of leadership.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia