Police Station | പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ ഉടൻ ആരംഭിക്കണം; ആവശ്യവുമായി ബി.ജെ.പി

● മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിക്കണം.
● നിലവിലെ സ്റ്റേഷൻ പരിധിയിൽ 24 വില്ലേജുകളുണ്ട്.
● ലഹരി മാഫിയ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നു.
● അതിർത്തി പ്രദേശമെന്ന നിലയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ട്.
കാസർകോട്: (KasargodVartha) ജില്ലയുടെ പ്രത്യേക സാഹചര്യവും അതിർത്തി പ്രദേശമാണെന്നതും കണക്കിലെടുത്ത് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിച്ച് പൈവളിഗെ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ ഉടൻ ആരംഭിക്കണമെന്ന് ബി.ജെ.പി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. 2019-ൽ ഡോ. എ. ശ്രീനിവാസൻ ജില്ലാ പോലീസ് മേധാവിയായിരിക്കെ ഉപ്പളയിൽ പോലീസ് സ്റ്റേഷൻ നിർമ്മിക്കണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലായിട്ടില്ല.
നിലവിൽ റെയിൽവേ ഗേറ്റിന് പടിഞ്ഞാറുവശത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം സ്റ്റേഷനിൽ നിന്നും 24 വില്ലേജുകൾ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിച്ചേരാൻ വലിയ കാലതാമസം നേരിടുന്നുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സ്റ്റേഷൻ പരിധിയിൽ വർദ്ധിച്ചുവരുന്ന ലഹരിമാഫിയ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ പുതിയ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ സാധിക്കൂ എന്നും അശ്വിനി ചൂണ്ടിക്കാട്ടി.
അതിർത്തി പ്രദേശമെന്ന നിലയിൽ സുരക്ഷാ പ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൈവളിഗെയിൽ പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത് അനിവാര്യമാണ്. ഇത് സംബന്ധിച്ച് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക
BJP Kasaragod district president ML Ashwini demanded the immediate establishment of a new police station in Paivalike, citing the need for better law enforcement and border security.
#Paivalike, #PoliceStation, #BJP, #Kasaragod, #BorderSecurity, #KeralaPolice