Demand | സജിത റൈയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി; 'സംരക്ഷിക്കുന്നത് സിപിഎം'
● 'വിഷയത്തിൽ കോൺഗ്രസ്സും മൗനം പാലിക്കുന്നു.'
● മുൻകൂർ ജാമ്യം നിരസിച്ച സാഹചര്യത്തിൽ ഉടൻ അറസ്റ്റ് വേണം.
കാസർകോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവും, അധ്യാപികയുമായ സജിത റൈയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു.
കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും സജിത റൈയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത് സിപിഎമ്മിന്റെ സംരക്ഷണമാണെന്നും ബിജെപി ആരോപിക്കുന്നു. സജിത റൈയുടെ സ്വാധീനം കാരണം പല പോലീസ് സ്റ്റേഷനുകളിലും പരാതികൾ എത്തിയിട്ടും കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐ. ജില്ലാ നേതാവ് കൂടിയായ സജിതാ റൈ പല സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നുമായി കോടികൾ തട്ടിയെടുത്ത് നിരവധി കേസുകളാണ് പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പല സ്റ്റേഷനുകളിലും പരാതിയുമായി കൂടുതൽ പേർ ബന്ധപ്പെടുന്നുണ്ടെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറാവാത്ത സാഹചര്യവും നിലവിലുണ്ട്. ഇത് സിപിഎമ്മിന്റെ അറിവോടുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസ്സും മൗനം പാലിക്കുകയാണ്.
മുൻകൂർ ജാമ്യം നിരസിക്കപ്പെട്ട സാഹചര്യത്തിൽ, സജിത റൈയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇല്ലെങ്കിൽ, പണം നഷ്ടപ്പെട്ടവരെ സംഘടിപ്പിച്ച് കാസർകോട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും രവീഷ് തന്ത്രി കുണ്ടാർ മുന്നറിയിപ്പ് നൽകി.
#BJP #SajithaRai #FraudCase #CPM #KeralaPolitics #ProtestMarch