city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Leadership | എംഎൽ അശ്വിനി കാസർകോട് ജില്ലാ ബിജെപി പ്രസിഡന്റാകും; പാർടിയെ നയിക്കാൻ വനിതാ മുഖം

M.L. Ashwini, newly appointed BJP Kasaragod district president.
എംഎൽ അശ്വിനി കാസർകോട് ജില്ലാ ബിജെപി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കുന്നു. Photo Credit: Facebook/ Ashwini M L

● ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.
● മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.
● മഹിള മോർച്ച ദേശീയ കൗൺസിൽ അംഗമാണ് അശ്വിനി.

 

കാസർകോട്: (KasargodVartha) ജില്ലയിൽ ബിജെപിയെ നയിക്കാൻ വനിതാ മുഖം. എംഎൽ അശ്വിനി കാസർകോട് ജില്ലാ ബിജെപി പ്രസിഡന്റാകും. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ഞായറാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം നടക്കും. തുടർന്ന് സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നിലവിലെ ജില്ലാ പ്രസിഡന്റ് ചുമതല കൈമാറും. 

മഹിള മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത് അംഗവുമാണ് 38 കാരിയായ അശ്വിനി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർഥിയതോടെയാണ് അശ്വിനി ശ്രദ്ധേയമായത്. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി ജനവിധി തേടിയ ആദ്യ വനിതാ സ്ഥാനാർത്ഥി എന്ന പ്രത്യേകതയും അശ്വിനിക്കുണ്ട്.

ബെംഗ്ളൂറു മദനനായകഹള്ളി സ്വദേശിയായ അശ്വിനി, വൊർക്കാടി കൊട്‌ലമൊഗറിലെ പി ശശിധരന്റെ ഭാര്യയാണ്. കേരളത്തിലെ മരുമകളായി എത്തിയ അശ്വിനി 2021 ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഏഴ് വർഷം വൊർക്കാടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ ജോലി രാജിവെച്ചാണ് പൊതുരംഗത്തേക്ക് ഇറങ്ങിയത്.

ML Ashwini, BJP Kasaragod District President

ബ്ലോക് പഞ്ചായത് തിരഞ്ഞെടുപ്പിലൂടെയാണ് അശ്വിനി ആദ്യമായി മത്സരരംഗത്തേക്ക് വന്നത്. 2020ൽ കടമ്പാർ ഡിവിഷനിൽ നിന്ന് 807 വോടുകൾക്ക് വിജയിച്ച് ബ്ലോക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി കുമ്പള പഞ്ചായത്ത് പ്രഭാരി കൂടിയായിരുന്നു അശ്വിനി. ഭർത്താവ് ശശിധരൻ തിരുവനന്തപുരം മിംസ് ആശുപത്രിയിൽ അസിസ്റ്റന്റ് ഫാകൽറ്റി മാനജരാണ്. ജിതിൻ, മാനസി എന്നിവരാണ് മക്കൾ.

ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

M.L. Ashwini, Mahila Morcha leader and former Lok Sabha candidate, is appointed as the BJP district president of Kasaragod. The official announcement will be made on Monday.

#KasaragodBJP #MLAshwini #WomenInPolitics #KeralaPolitics #BJPLeadership #PoliticalNews

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia