BJP | മുസ്ലീംലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം മംഗല്‍പാടി പഞ്ചായതിൽ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ബിജെപി; പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും
Nov 10, 2022, 18:37 IST
കാസര്‍കോട്: (www.kasargodvartha.com) യുഡിഎഫ് മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലീംലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം മംഗല്‍പാടി പഞ്ചായത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ബിജെപി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത് പ്രസിഡന്റിനെതിരെ പാര്‍ടി അംഗങ്ങള്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ഭിന്നത മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. മുസ്ലീംലീഗിലെ പ്രശ്‌നങ്ങള്‍ കാരണം പൊറുതിമുട്ടുന്നത് മംഗല്‍പാടി ഗ്രാമപഞ്ചായതിലെ സാധാരണക്കാരാണ്. ആസൂത്രണവും നടത്തിപ്പും താളം തെറ്റിയതോടെ വികസന-ക്ഷേമ കാര്യ-വിദ്യാഭ്യാസ പദ്ധതികളുടെ തുകകൾ ലാപ്‌സാവുകയാണ്.
ഗുരുതര ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യ കൂമ്പാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് പഞ്ചായതിലെ ഓരോ പ്രദേശവും. പഞ്ചായതിലെ മാലിന്യ പ്രശ്‌നം സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലും ഭരണസമിതിയുടെ അലംഭാവം തുടരുകയാണ്. മാലിന്യ സംസ്‌കരണമുള്‍പെടെ സകല പദ്ധതികളിലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടും നടക്കുകയാണ്. ഇടത് മുന്നണിയുടെ മൗനാനുവാദവും ഇതിനുണ്ട്. പഞ്ചായത് ഭരണസമിതി യോഗം ചേര്‍ന്നിട്ട് ആറ് മാസത്തിലേറെ കാലമായി. ഇത് പഞ്ചായത് ഭരണ ചട്ടങ്ങളുടെ പ്രത്യക്ഷ ലംഘനമാണ്. ഇതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുള്‍പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
മംഗല്‍പാടിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്ന പഞ്ചായത് ഭരണസമിതിക്കും അഴിമതിക്കാര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന യുഡിഎഫ് - എല്‍ഡിഎഫ് മുന്നണികള്‍ക്കുമെതിരെ ബിജെപി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. ആറ് മാസത്തേക്ക് എടുക്കുന്ന താല്‍കാലിക ജീവനക്കാരെ വര്‍ഷങ്ങളായി പഞ്ചായതിൽ തന്നെ നിലനിര്‍ത്തുകയായണ്. ജീവനക്കാരുടെ എണ്ണം കുറവാണ്. പുതിയ ആളുകളെ നിമയിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും ഒഴിവുകള്‍ നികത്തിയിട്ടില്ല.
ദേശീയപാതയില്‍ പുതുതായി അനുവദിച്ചിരിക്കുന്ന അടിപ്പാതകൾ തങ്ങളുടെ ക്രെഡിറ്റിലാക്കാനുള്ള മഞ്ചേശ്വരം എംഎല്‍എയുടെയും കാസർകോട് എംപിയുടെയും ശ്രമം പരിഹാസ്യമാണ്. സ്വന്തം പരിശ്രമം കാരണമാണ് അടിപ്പാതകൾ അനുവദിച്ചു കിട്ടിയതെങ്കില്‍ അക്കാര്യം പൊതുവേദിയില്‍ പരസ്യമായി പറയാനും ദേശീയപാത സംബന്ധിയായ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് ബിജെപിയുടെ സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപനം നടത്താനും എംഎൽഎയും എംപിയും തയ്യാറാകണമെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ ജെനറല്‍ സെക്രടറിയും മംഗല്‍പാടി ഗ്രാമപഞ്ചായത് അംഗവുമായ വിജയ് കുമാര്‍ റൈ, മറ്റ് ഗ്രാമപഞ്ചായത് അംഗങ്ങളായ സുധ വിവി, കിഷോര്‍ കുമാര്‍ ബി, രേവതി എം വസന്തകുമാർ മയ്യ എന്നിവര്‍ പങ്കെടുത്തു.

Video Uploading......
Keywords: Kasaragod, Kerala, News, Top-Headlines, Mangalpady, Panchayath, BJP, Political party, Political-News, Politics, Muslim-league, Issue, Controversy, Video, Press meet, BJP against Mangalpady Panchayat administrative body. < !- START disable copy paste -->