മലയാള ഭാഷ നിര്‍ബന്ധമാക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: ബി ജെ പി
Apr 25, 2017, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2017) കന്നട ഭാഷയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ സ്കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ മൗനം പാലിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളെ എംഎല്‍എമാരും അവഗണിക്കുന്നുവെന്നതിന്റെ തെളിവാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഭാഷാ ന്യൂനപക്ഷ പ്രദേശമായ കന്നട മേഖലയിലെ സ്കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ അപാകതകള്‍ പരിഹരിക്കണം. ഓര്‍ഡിനന്‍സില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷാ പരീക്ഷ നിര്‍ബന്ധമാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആ പരിഗണന പോലും നല്കാന് തയ്യാറായിട്ടില്ല.
കന്നട മീഡിയം സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറയുന്നത് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്. 2015 മലയാള ഭാഷാ വ്യാപനവും നിയമ പരിപോഷണവുമെന്ന നിയമം ഭേദഗതികളോടെ നിയമസഭയില്‍ പാസ്സാക്കിയ പോലെയല്ല ഗവര്‍ണ്ണര്‍ക്ക് അയച്ചത്. നിയമസഭ ഭേദഗതികളോടു കൂടി പാസ്സാക്കിയ മലയാള നിയമത്തിലെ പലഭാഗങ്ങളും നീക്കം ചെയ്താണ് ഗവര്‍ണ്ണറുടെ അംഗീകാരത്തോടു കൂടി ഇംഗ്ലീഷിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിയമത്തില്‍ നല്‍കിയിരുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രത്രേക അവകാശങ്ങള്‍ നീക്കം ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭയെ പോലും വെല്ലുവിളിക്കുകയും അനാദരിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്പീക്കറും ഗവര്‍ണ്ണറും ഇടപെട്ട് ശക്തമായ നടപടികളെടുക്കണം. മലയാള ഭാഷ അടിച്ചേല്‍പ്പിക്കല്‍ മലയാളത്തോടുള്ള ആദരവല്ല മറിച്ച് അനാദരവാണെന്ന് ശ്രീകാന്ത് പറഞ്ഞു.
കന്നട മീഡിയം സ്കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമായും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറയുമ്പോഴും സ്കൂളുകളില്‍ ഇതിനാവശ്യമായ അധ്യാപക നിയമനം തുടങ്ങിയ മറ്റ് കാര്യങ്ങളെ കുറിച്ച് സര്ക്കാറൊന്നും തന്നെ പറയുന്നില്ല. പത്താം ക്ലാസ്സിലെത്തിയ കുട്ടിയോട് ഒരു സുപ്രഭാതത്തില്‍ മലയാളം പഠിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. അത് അവന്റെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്നത് വഴി കുട്ടിയുടെ ഭാവി തന്നെ തകരാന്‍ കാരണമാകും.
മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതിന് ബിജെപിയെതിരല്ല മറിച്ച് അത് നടപ്പാക്കുമ്പോള്‍ കന്നട ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനത്തോടാണ് ബിജെപിക്ക് എതിര്‍പ്പുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാറുകള്‍ ഭരണ ഘടന ഉറപ്പ് നല്കുന്ന പ്രത്രേക ആനുകൂല്യങ്ങള്‍ പാലിക്കാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ദേശീയ സമിതിയംഗം എം സജ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. വി ബാലകൃഷ്ണ ഷെട്ടി എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Endosulfan, Free Treatment,Panchayath,Ayurvedic, April, Mircle green club, Kerala, kasaragod, BJP, news, Malayalam, LDF, UDF, Politics, school, Students, BJP against Malayalam language in Kannada medium