കേന്ദ്രസര്‍വകലാശാല സമരത്തിന് പിന്നില്‍ സിപിഎം ഗൂഡാലോചന: ബിജെപി
Oct 11, 2018, 18:27 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2018) കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ സിപിഎം ഗൂഡാലോചനയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് വിസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് അഖില്‍ താഴത്തെന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. അഖില്‍ നിരുപാധികം മാപ്പ് അപേക്ഷ നല്‍കണമെന്നും അത് എക്സിക്യൂട്ടീവ് കമ്മറ്റി പരിഗണിക്കണമെന്നുമുള്ള ഉപാധി സെപ്തംബര്‍ 18ന് നടന്ന യോഗത്തില്‍ മുന്നോട്ട് വെച്ചത് പി കരുണാകരന്‍ എംപിയാണ്.
വിദ്യാര്‍ത്ഥി മാപ്പ് എഴുതി നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍വകലാശാല വ്യക്തമാക്കിയതാണ്. പക്ഷെ അത് നഗ്‌നമായി ലംഘിക്കുകയാണ് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചെയ്തത്. ഇതു തന്നെ ഗൂഡാലോചനയുടെ തെളിവാണ്. സര്‍വകലാശാലയെ സ്ഥിരം കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.
സമരങ്ങള്‍ അവസാനിപ്പിച്ച് സര്‍വകലാശാല പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് വരുമ്പോഴാണ് ആത്മഹത്യാ നാടകം അരങ്ങേറിയിരിക്കുന്നത്. ആദ്യമാരാണ് ആതമഹത്യാശ്രമം നടത്തുന്നത് കണ്ടതെന്നതും തടഞ്ഞതെന്നും അന്വേഷിച്ചാല്‍ തന്നെ അതിന് പിന്നിലെ ഗൂഡാലോചന വ്യക്തമാകും. ആത്മഹത്യാ നാടകത്തിന് തൊട്ടുപിന്നാലെ തന്നെ അഖിലിന്റെ ആത്മഹത്യാ കുറിപ്പെന്ന് പറയുന്ന എഴുത്ത് ആദ്യം പുറത്ത് വിട്ടത് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ. സിദ്ധാര്‍ത്ഥാണ്. ഗൂഡാലോചനയുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് അത്. ആത്മഹത്യാ പ്രേരണയ്ക്കുള്ള ഗൂഡാലോചനയ്ക്ക് സിപിഎം എസ്എഫ്ഐ നേതാക്കന്മാര്‍ക്കെതിരെ കേസെടുക്കണം. ആത്മഹത്യാ കുറിപ്പ് പോലീസിന് പോലും ലഭിക്കുന്നതിന് മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ എസ്എഫ്ഐ നേതാക്കള്‍ പ്രചരിപ്പിച്ചത് അന്വേഷണ വിധേയമാക്കണം.
മറ്റ് സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയ്ക്കകത്ത് കൊണ്ടുവന്ന് ഉടന്‍ തന്നെ ജീവനക്കാരെ മുഴുവന്‍ തടഞ്ഞുവെച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി അഴിഞ്ഞാടുകയാണ് സിപിഎം നേതൃത്വം എസ്എഫ്ഐയെ ഉപയോഗിച്ച് ചെയ്തത്. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം പിവിസിയെ ഉള്‍പ്പെടെ തടഞ്ഞുവെയ്ക്കപ്പെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയുമെടുക്കാതെ സമരത്തിന് പൂര്‍ണ സംരക്ഷണം നല്‍കുകയായിരുന്നു. സര്‍വകലാശാലയ്ക്കകത്ത് പോലീസ് സിപിഎം റെഡ് വളണ്ടിയര്‍മാരെ പോലെയാണ് പെരുമാറിയത്. സ്വതന്ത്രമായി പഠിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സംവിധാനമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അനാവശ്യ സമരത്തിലൂടെ മറ്റ് വിദ്യാര്‍ത്ഥികളുടെ പഠുക്കാനുള്ള അവകാശ നിഷേധമാണ് എസ്എഫ്ഐ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അഖിലിന്റെ ഭാവിയോര്‍ത്തിട്ടുള്ള വേവലാതികളാണ് സിപിഎം സമരത്തിന് പിന്നിലെങ്കില്‍ സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മറ്റിയെടുത്ത തീരുമാനം തെറ്റാണെങ്കില്‍ എന്തുകൊണ്ട് നിയമസംവിധാനങ്ങളെ ഉപയോഗിച്ച് ചോദ്യം ചെയ്യാന്‍ സമരക്കാര്‍ തയ്യാറാകാത്തതെന്ന് ശ്രീകാന്ത് ചോദിച്ചു. പ്രശ്നങ്ങള്‍ ലൈവായി നിര്‍ത്തുകയെന്ന സിപിഎം ഗൂഡാലോചനയുടെ ഭാഗമാണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. അഖിലിനെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎം ശ്രമങ്ങളുടെ ഭാഗമാണ് സമരനാടകങ്ങളെന്ന് ശ്രീകാന്ത് ആരോപിച്ചു.
കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ടി. പുരുഷോത്തമനും ശ്രീകാന്തിനൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BJP, Political party, Politics, Press meet, CPM, Central University, BJP against CPM on Central University issue
< !- START disable copy paste -->