BJP Group | ബിജെപി ജില്ലാ കമിറ്റി ഓഫീസിന് മുന്നില്‍ വീണ്ടും പ്രവര്‍ത്തകരുടെ പ്രതിഷേധം; 'സിപിഎമുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി വേണം'
Aug 4, 2022, 13:28 IST
കാസര്‍കോട്: (www.kasargodvartha.com) ബിജെപി ജില്ലാ കമിറ്റി ഓഫീസിന് മുന്നില്‍ വീണ്ടും പ്രവര്‍ത്തകരുടെ പ്രതിഷേധം. സിപിഎമുമായി കുമ്പള പഞ്ചായതില്‍ അവിശുദ്ധ സഖ്യമുണ്ടാക്കിയെന്നും പാര്‍ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനായ കൊഗ്ഗുവിനെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാനാക്കാന്‍ ഒത്തുകളിച്ചു എന്നതിലും ഇതിന് കാരണക്കാരെന്ന് പറയുന്ന മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വീണ്ടും പാര്‍ടി ഓഫീസ് ഉപരോധിക്കാന്‍ കാരണമായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലും ബിജെപി ജില്ലാ കമിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി ഇതേ ആവശ്യം ഉന്നയിച്ച് ഉപരോധിച്ചിരുന്നു. ഉപരോധ സമരം സിപിഎമിനേയും ബിജെപിയേയും ഒരേ പോലെ വെട്ടിലാക്കിയിരുന്നു. അഞ്ച് മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യത്തില്‍ നടപടി ഉണ്ടാകാത്തതിനാലാണ് വീണ്ടും സമരവുമായെത്തിയതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു.
ഇതേ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായിരുന്ന പി രമേശന്‍ സ്ഥാനം രാജിവെച്ചിരുന്നു. സിപിഎം പിന്തുണയോടെ കിട്ടിയ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബിജെപി അംഗങ്ങളും രാജിവെച്ചു. ഈ സ്ഥാനങ്ങളിലെല്ലാം പിന്നീട് യുഡിഎഫ് അംഗങ്ങള്‍ തന്നെ വിജയിക്കുകയായിരുന്നു. യുഡിഎഫിനെ ചെറുക്കാനാണ് ബിജെപിയും സിപിഎമും അവിശുദ്ധ ബന്ധം ഉണ്ടാക്കിയതെന്നാണ് യുഡിഎഫിന്റെ ആരോപണം.
കുമ്പള പഞ്ചായതില്‍ സ്ഥാനമാനങ്ങള്‍ക്കായി സിപിഎമുമായി ഒത്തുകളിച്ചെന്ന് ആരോപണമുള്ള ജില്ലാ നേതാക്കള്‍ക്ക് പാര്‍ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയ നടപടിയേയും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേയും അന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. സുരേന്ദ്രന്‍ വാക്കുപാലിക്കണമെന്നും നീതി നടപ്പിലാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
സംഭവം വിവാദമായതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകന്‍ കൊഗ്ഗു ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും പിന്നീട് കൊലക്കേസില്‍ ഇയാളുടെ ശിക്ഷ ഹൈകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതോടെ ശിക്ഷിക്കപ്പെട്ടതിനാല്‍ ഇയാളെ അംഗത്വത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കുകയും ചെയ്തു. പിന്നീട് ഈ വാര്‍ഡില്‍ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം അംഗം തന്നെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ നടന്ന ഉപരോധസമരത്തിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ-സംസ്ഥാന നേതാക്കള്‍ അന്ന് ഉറപ്പ് നല്‍കിയതിനാലാണ് സമരം അവസാനിപ്പിച്ചതെന്നും എന്നാല്‍ നടപടി ഉണ്ടാകാത്തതിനാലാണ് വീണ്ടും സമരവുമായി വന്നതെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ തങ്ങളെ ബന്ധപ്പെടുകയും നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന നേതാക്കളാണെന്ന് വ്യക്തമാക്കുകയും ചെയ്തതായി സമരക്കാര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ജ്യോതിഷ് മരിച്ചതോടെയാണ് ജ്യോതിഷ് ഉന്നയിച്ച ആവശ്യങ്ങള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പാര്‍ടി ഓഫീസ് ഉപരോധിക്കന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. സമരത്തിന് നേതൃത്വം നല്‍കുന്നത് സാധാരണ പ്രവര്‍ത്തകരാണെങ്കിലും ഇവര്‍ക്കു പിന്നില്‍ പല നേതാക്കളും അണിനിരന്നിട്ടുണ്ടെന്നും അവരുടെ ബാഹ്യമായ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും പാര്‍ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്.
Keywords: Kerala, Kasaragod, News, Political party, BJP, Protest, Top-Headlines, Office, CPM, Panchayath, UDF, BJP activists staged protest in front of district committee office.
< !- START disable copy paste -->