തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്‌ലക്‌സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര്
തിരുവനന്തപുരം: (www.kasargodvartha.com 01.03.2021) തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്‌ലക്‌സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോര്. നഗരത്തിലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഏകപക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. സബ് കളക്ടറും ഡിസിപിയും സ്ഥലത്തെത്തി, പിന്നീട് പൊലീസ് സംരക്ഷണത്തിലാണ് ഫ്‌ലക്‌സുകള്‍ നീക്കം ചെയ്തത്.
ബിജെപിയുടെ ഫ്‌ലക്‌സുകള്‍ ഉദ്യോഗസ്ഥര്‍ ചവിട്ടി പൊട്ടിച്ചെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ സബ് കളക്ടറും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ ജില്ലയിലെ പാലഭാഗങ്ങളില്‍ നിന്ന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നുണ്ടെന്നും നിഷ്പക്ഷമായാണ് നടപടിയെന്നും സബ് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ കോര്‍പറേഷന്റെ വാഹനം അര്‍ധരാത്രിയോടെ മാറ്റി.
ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ സെക്രടറിയേറ്റിന് മുന്നിലെ സമര പന്തലിലെ ഫ്‌ലക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.