city-gold-ad-for-blogger

ഭാസ്ക്കര കുമ്പള രക്തസാക്ഷിത്വ ദിനം: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി യൂത് ലീഗ്; ക്യാമ്പയിൻ സി പി എം - ബി ജെ പി രഹസ്യ കൂട്ട് കെട്ടിനെതിരെയെന്ന് നേതാക്കൾ

കുമ്പള: (www.kasargodvartha.com 20.04.2021) ബി ജെ പി പ്രവർത്തകരാൽ കൊല്ലപ്പെട്ട ഡി വൈ എഫ് ഐ നേതാവ് ഭാസ്ക്കര കുമ്പള രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി യൂത് ലീഗ്. നിരവധി യൂത് ലീഗ് പ്രവർത്തകരാണ് ക്യാമ്പയിനിൻ്റെ ഭാഗമായി ഭാസ്ക്കര കുമ്പളയുടെ രക്തസാക്ഷിത്വത്തിൻ്റെ പ്രസക്തിയെ കുറിച്ച് വിവരിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.

ഭാസ്ക്കര കുമ്പളയെ കൊലപ്പെടുത്തിയവരുടെ പാർടിയുമായി കുമ്പളയിൽ സി പി എം അവിശുദ്ധ കൂട്ട് കെട്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇതേ കുറിച്ച് സി പി എമും ഡി വൈ എഫ് ഐയും പ്രതികരിക്കണമെന്നും യൂത് ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ യൂസുഫ് ആവശ്യപ്പെട്ടു. ഏപ്രിൽ 22നാണ് ഭാസ്ക്കര കുമ്പള രക്തസാക്ഷിത്വ ദിനം.

ഭാസ്ക്കര കുമ്പള രക്തസാക്ഷിത്വ ദിനം: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുമായി യൂത് ലീഗ്; ക്യാമ്പയിൻ സി പി എം - ബി ജെ പി രഹസ്യ കൂട്ട് കെട്ടിനെതിരെയെന്ന് നേതാക്കൾ

കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി പി എം ബി ജെ പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് നേരത്തേ തന്നെ ലീഗും - യൂത് ലീഗും ആരോപണം ഉയർത്തിയിരുന്നു. സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സി പി എം -  ബി ജെ പി സഖ്യം ഉണ്ടെന്ന് വിവരാവകാശ രേഖ ഹാജരാക്കിയാണ് ലീഗ് ആരോപിച്ചത്. പരസ്യ സഖ്യം പുറത്തായപ്പോൾ സി പി എം പ്രവർത്തകരിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ യു ഡി എഫ് നേതൃത്വത്തിന് നേരെ സി പി എം തിരിയുകയാണ് ചെയ്തതെന്നും യൂത് ലീഗ് നേതാക്കൾ പറയുന്നു. 

ഭാസ്ക്കര കുമ്പള വധക്കേസുമായി ബന്ധമുള്ള ബി ജെ പി നേതാവിൻ്റെ വീട്ടിൽ വെച്ചായിരുന്നു രഹസ്യ ചർച്ച നടത്തിയതെന്നും യൂത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. പഞ്ചായത്തിൽ മൂന്ന് അംഗങ്ങളുള്ള സി പി എമിന് ആനുപാതികമായി സ്ഥിരം സമിതി ചെയർമാൻ പദവി ലഭിച്ചതെന്നാണ് സി പി എം വ്യാപകമായി പ്രചരിപ്പിച്ചിരുന്നതെന്നാണ് യൂത് ലീഗ് പറയുന്നത്.

ബി ജെ പിയിലെ ഒൻപത് അംഗങ്ങളും സി പി എമിലെ മൂന്ന് അംഗങ്ങളും പരസ്പര ധാരണയിലൂടെ മത്സരിച്ച് യു ഡി എഫിനെ പരാജയപ്പെടുത്തുകയായിരുന്നു. ബി ജെ പി രണ്ടും സി പി എം ഒന്നും സ്ഥിരം സമിതി അധ്യക്ഷ പദവി പങ്കിട്ടെടുക്കുകയായിരുന്നുവെന്നാണ് ആരോപണം നിലനിന്നിരുന്നത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി പി എം വിട്ട് നിന്നത് തന്നെ ബി ജെ പിയെ എങ്ങനെയെങ്കിലും അധികാരത്തിലേറ്റുകയെന്ന അജണ്ടയുടെ ഭാഗമായിരുന്നുവെന്നും യൂത് ലീഗ് ചൂണ്ടിക്കാട്ടുന്നു.

സ്ഥിരം സമിതി തെരെഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സി പി എം - ബി ജെ പി ധാരണ പൊതു സമൂഹത്തിൽ തുറന്നു കാട്ടുന്നതിന് മുസ്‌ലിം ലീഗും, മുസ്‌ലിം യൂത് ലീഗും കാമ്പയിൻ നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ശാഖാതല വിശദീകരണ യോഗങ്ങൾ, വിവരാവകാശ പകർപ്പ് വിതരണം എന്നിവ നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭാസ്ക്കര കുമ്പള രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ പ്രസക്തിയെ കുറിച്ച് യൂത് ലീഗ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുന്നത്.

Keywords:  Kerala, News, Kasaragod, Kumbala, Murder-case, DYFI, Bhaskaran Kumbala, CPM, BJP, Youth League, Muslim-league, Political party, Politics, Social-Media, Bhaskara Kumbala Martyrdom Day: Youth League launches campaign on social media.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia