ഭാസ്കര കുമ്പള രക്തസാക്ഷിത്വ ദിനം; ലീഗിന്റെ മുതലക്കണ്ണീർ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാൻ: സിപിഎം കുമ്പള ഏരിയ സെക്രടറി
Apr 22, 2021, 22:09 IST
കുമ്പള: (www.kasargodvartha.com 22.04.2021) ഭാസ്കര കുമ്പള രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ലീഗിന്റെ മുതലക്കണ്ണീർ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാനെന്ന് സിപിഎം കുമ്പള ഏരിയ സെക്രടറി സി എ സുബൈർ ആരോപിച്ചു.
ഭാസ്കര കുമ്പള കൊലചെയ്യപ്പെടുന്നത് 1997 ഏപ്രിൽ 22-നാണ്. അവസാനവർഷ നിയമ ബിരുദ പരീക്ഷ എഴുതുന്നതിനു മംഗലാപുരത്ത് പോകുന്ന വഴിയിൽ ഓടുന്ന ബസിലിട്ടാണ് മനുഷ്യത്വം മരവിച്ച വർഗീയ പ്രത്യശാസ്ത്രം തലക്കുപിടിച്ച നരാധമന്മാർ ഭാസ്കര കുമ്പളയെ അരുംകൊല ചെയ്തത്. കഴുത്തറുത്ത് മരണം ഉറപ്പാക്കിയാണ് ആർഎസ്എസ് ക്രിമിനൽ സംഘം മടങ്ങിയത്. തുളുനാടിന്റെ മണ്ണും കേരളവും ഈ കൊലപാതക നാളുകളിൽ ഇതിനെ തള്ളിപ്പറഞ്ഞു ഭാസ്കര കുമ്പളയെന്ന ചെറുപ്പക്കാരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ തുളുനാട്ടിലെ അന്നത്തെ മുസ്ലിം ലീഗ് നേതൃത്വം ആർഎസ്എസിനോടപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാസ്കര കുമ്പള കൊലചെയ്യപ്പെടുന്നത് 1997 ഏപ്രിൽ 22-നാണ്. അവസാനവർഷ നിയമ ബിരുദ പരീക്ഷ എഴുതുന്നതിനു മംഗലാപുരത്ത് പോകുന്ന വഴിയിൽ ഓടുന്ന ബസിലിട്ടാണ് മനുഷ്യത്വം മരവിച്ച വർഗീയ പ്രത്യശാസ്ത്രം തലക്കുപിടിച്ച നരാധമന്മാർ ഭാസ്കര കുമ്പളയെ അരുംകൊല ചെയ്തത്. കഴുത്തറുത്ത് മരണം ഉറപ്പാക്കിയാണ് ആർഎസ്എസ് ക്രിമിനൽ സംഘം മടങ്ങിയത്. തുളുനാടിന്റെ മണ്ണും കേരളവും ഈ കൊലപാതക നാളുകളിൽ ഇതിനെ തള്ളിപ്പറഞ്ഞു ഭാസ്കര കുമ്പളയെന്ന ചെറുപ്പക്കാരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ തുളുനാട്ടിലെ അന്നത്തെ മുസ്ലിം ലീഗ് നേതൃത്വം ആർഎസ്എസിനോടപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാസ്കര കുമ്പളയെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കാനാണ് ലീഗ് നേതൃത്വം അന്ന് ശ്രമിച്ചത്. വർഗീയത മസ്തിഷ്കത്തിൽ കയറിയ സംഘപരിവാർ ക്രിമിനൽസംഘം ഭാസ്കര കുമ്പളയെ കൊലപ്പെടുത്തിയത് സഹജാതന്റെ മൊഴി സംഗീതം പോലെ ആസ്വദിക്കുന്ന ദിന കാലത്തിലേക്കുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിൽ അണിനിരന്നു എന്ന ഒറ്റക്കാരണത്താലാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതയുടെ വിളനിലമായിരുന്ന തുളുനാട്ടിന്റെ മണ്ണിൽ രണ്ടര പതിറ്റാണ്ട് മുമ്പ് ലീഗും- ബിജെപി- ആർഎസ്എസ് സംഘങ്ങൾ നടത്തിയ വർഗീയ താണ്ഡവത്തിനെതിരെ ശുഭ്ര പതാകയുമേന്തി മതനിരപേക്ഷതയുടെ നിലപാടുകൾ വിളിച്ചുപറഞ്ഞപ്പോൾ തുളുനാട്ടിലെ യുവജനങ്ങൾ അതുകേൾക്കാൻ തയ്യാറായി ഡിവൈഎഫ്ഐ യുടെ കൂടെ അണിനിരന്നു എന്ന ഒറ്റ കാരണമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സി എ സുബൈർ കൂട്ടിച്ചേർത്തു.
വർഗീയ വിരുദ്ധ പോരാട്ടത്തിൽ മരണഭയത്തിന് മുന്നിൽ കീഴടങ്ങാതെ ആർഎസ്എസിന് മുന്നിൽ മുട്ടുമടക്കാതെ ഭാസ്കര കുമ്പള ജ്വലിച്ചുനിന്നപ്പോൾ തുളുനാട്ടിലെ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയവാദികളായ ലീഗിനും ബിജെപിക്കും ആർഎസ്എസിനും ജീവിച്ചിരിക്കുന്ന ഭാസ്കര കുമ്പളയെക്കാൾ ഭയപ്പാട് ജീവൻ നാടിനുവേണ്ടി ബലിയർപിച്ച ഭാസ്കര കുമ്പളയുടെ ജ്വലിക്കുന്ന സ്മരണകളെയായിരുന്നു. തുളുനാടൻ മണ്ണിൽ പിന്നീട് കണ്ടത് മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തേക്ക് ഭാസ്കര കുമ്പള ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തുന്നതാണ്. തുളുനാട്ടിലെ മണ്ണിൽ ഭൂരിപക്ഷ വർഗീയത വേരോട്ടം ഉണ്ടാക്കിയതിൽ വലിയ സംഭാവനയാണ് മുസ്ലിം ലീഗ് നൽകിയത്.
മഞ്ചേശ്വരത്ത് ബിജെപിയുടെ വളർച്ച 1980നു ശേഷം ഉണ്ടായതുതന്നെ ലീഗ് നൽകിയ വെള്ളവും വളവും ഉപയോഗിച്ചിട്ടാണെന്ന് ചരിത്രം പരിശോധിക്കുന്നവർക്ക് മനസ്സിലാകുമെന്നും അദ്ദേഹം ആരോപിച്ചു.
തുളുനാട്ടിലെ പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരനെ ആർഎസ്എസ് അരിഞ്ഞുവീഴ്ത്തിയപ്പോൾ അതിന് ഒളിഞ്ഞും തെളിഞ്ഞും ഒത്താശചെയ്ത ലീഗ് നേതൃത്വം ഈ കൊലപാതകം രാഷ്ട്രീയ കാരണത്താൽ ആണെന്ന് സമ്മതിക്കാൻ പോലും അന്നും ഇന്നും തയ്യാറായിരുന്നില്ല. നാട്ടിലും ലീഗ്അണികൾക്കിടയിലും നേതൃത്വം അന്ന് ഈ കൊലക്ക് കാരണമായി പറഞ്ഞ കാര്യം പറയാൻ മനുഷ്യത്വം അനുവദിക്കുന്നില്ല. ഭാസ്കര കുമ്പളയെ കൊലപ്പെടുത്തിയ ആർഎസ്എസിനോളം മനുഷ്യത്വം മരവിച്ച തുളുനാട്ടിലെ ലീഗ് നേതൃത്വം രക്തസാക്ഷിത്വത്തിനു ശേഷവും ഭാസ്കര കുമ്പളയെ അപമാനിക്കുകയാണ് ചെയ്തത്.
കളവും മാഫിയാ പണിയും കൈമുതലായുള്ള തുളുനാട്ടിലെ ലീഗ് നേതൃത്വത്തിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തിന്റെ കോട്ടയായ പുത്തിഗെ പഞ്ചായത്തിൽ 2010-15 ൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാവായിരുന്ന തോമസ് ഡിസൂസ പ്രസിഡന്റായും ബിജെപി നേതാവായിരുന്ന ജയന്തപാട്ടാളി വൈസ് പ്രസിഡണ്ടായും സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞിയും ഭരിച്ചത് നാട് മറന്നിട്ടില്ലെന്നും സുബൈർ പ്രസ്താവിച്ചു.
ലീഗ് ഭരിക്കുന്ന കുമ്പള പഞ്ചായത്തിലെ യൂത് ലീഗ് നേതാവിന്റെ വാർഡിൽ ഉൾപെടുന്ന അമ്പിലാടുക്കയിലെ കണ്ണായ ഏകെർ കണക്കിനു സ്ഥലം ആർഎസ്എസിന് നൽകിയതും, മംഗൽപ്പാടി പഞ്ചായത്തിലെ ഐല മൈതാനം ആർഎസ്എസിന് വീതം വച്ചു നൽകിയതും ഇപ്പോഴും ശേഷിക്കുന്ന തെളിവുകളാണ്. ഇതിനെല്ലാം ആർഎസ്എസിൽ നിന്നും ലീഗ് നേതാക്കൾ കോടികൾ വാങ്ങിയതായി നാട്ടിൽ പറഞ്ഞു നടക്കുന്നത് ലീഗ് അണികളാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കോൺഗ്രസും ലീഗിലെ എം സി ഖമറുദ്ദീൻ വിഭാഗവും വോട് മറിച്ചുവെന്ന പുതിയ വിവരവും പുറത്തുവന്നിരിക്കുകയാണെന്നും സുബൈർ കൂട്ടിച്ചേർത്തു.
ഇതിലെല്ലാം പ്രതിഷേധിച്ച് തുളുനാട്ടിലെ ലീഗ് അണികളും മതേതരവാദികളുമായവർ കൂട്ടത്തോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെക്ക് ഒഴുകി എത്തിയിരിക്കുകയാണ്. ആർഎസ്എസിനെ നേരിടാൻ കഴിയുന്ന ഏക പ്രസ്ഥാനം എന്നുള്ള നിലയിൽ ഇടതുപക്ഷത്തോടൊപ്പം തുളുനാട്ടിലെ മതേതര മനസുകൾ അണിനിരക്കുന്നത് തടയാൻ ആണെങ്കിലും മുസ്ലിം ലീഗ് നേതൃത്വം ഭാസ്കര കുമ്പളയുടെ രക്തസാക്ഷിത്വത്തെ അംഗീകരിക്കുകയും അദ്ദേഹം ഉയർത്തിപ്പിടിച്ച ഇടതുപക്ഷ പ്രത്യയശാസ്ത്രമാണ് ശരിയെന്ന് പറയുകയും ചെയ്തതിൽ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന തങ്ങൾക്ക് അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്നും ഏരിയ സെക്രടറി പറഞ്ഞു.
Keywords: Kerala, News, Kasaragod, Kumbala, Politics, Political party, LDF, CPM, DYFI, Muslim-league, Bhaskara Kumbala Martyrdom Day; League's crocodile tears: CPM Kumbala Area Secretary.
< !- START disable copy paste -->