city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bengal violence | ബംഗാൾ അക്രമം: സംസ്ഥാന സർക്കാരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ട് തേടി

ന്യൂഡെൽഹി: (www.kasargodvartha.com) ഹൗറയിൽ രാമനവമി സമയത്ത് നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ സിവി ആനന്ദ ബോസുമായി സംസാരിച്ച് സംസ്ഥാനത്ത്, പ്രത്യേകിച്ച് ഹൗറയിലെ അക്രമ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം.

Bengal violence | ബംഗാൾ അക്രമം: സംസ്ഥാന സർക്കാരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ട് തേടി


മാർച്ച് 30 ന് ആഘോഷത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്രദേശത്ത് കടകൾ അടിച്ച് തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഹൗറയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്.

അതിനിടെ, ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ സുകാന്ത മജുംദാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രണ്ടാമതും കത്ത് എഴുതി ക്രമസമാധാന പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Keywords:  Top-Headlines, Controversy, Political-News, Politics, News, Government-of-India, Report, State, Government, Police,  Bengal violence: MHA seeks detailed report from state government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia