city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Basheer Vellikkoth | 'മുഖ്യമന്ത്രി കമ്യൂണിസ്റ്റ് കുപ്പായമിട്ട് മോഡിപ്പണി തുടരരുത്'; ഏലത്തൂര്‍ തീവെയ്പ് കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന പൊലീസ് സൃഷ്ടിക്കുന്ന നറേഷന്‍ ഇസ്ലാമോഫോബിക് ആണെന്ന് ബശീര്‍ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഏലത്തൂര്‍ തീവെയ്പ് കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന പൊലീസ് സൃഷ്ടിക്കുന്ന നറേഷന്‍ ഇസ്ലാമോഫോബിക് ആണെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത് ആരോപിച്ചു. പിടിക്കപ്പെട്ട ശാരൂഖ് സെയ്ഫിയുടേതെന്ന് പറഞ്ഞു പുറത്തു വിട്ട രേഖാ ചിത്രത്തില്‍ തുടങ്ങുന്നതാണ് ഇസ്ലാമോഫോബിക് നറേഷന്‍. ഇപ്പോള്‍ പ്രതി പിടിക്കപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഡെല്‍ഹിക്കാരന്‍ ശാരൂഖ് ട്രെയിനിന് തീ വെക്കാന്‍ ഏലത്തൂരെത്തിയതിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന എന്തെങ്കിലും ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
       
Basheer Vellikkoth | 'മുഖ്യമന്ത്രി കമ്യൂണിസ്റ്റ് കുപ്പായമിട്ട് മോഡിപ്പണി തുടരരുത്'; ഏലത്തൂര്‍ തീവെയ്പ് കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന പൊലീസ് സൃഷ്ടിക്കുന്ന നറേഷന്‍ ഇസ്ലാമോഫോബിക് ആണെന്ന് ബശീര്‍ വെള്ളിക്കോത്ത്

പൗരത്വ കരി നിയമത്തിനെതിരെ നടന്ന ധീരമായ ചെറുത്തു നില്‍പ്പിന്റെ ഐകണ്‍ ആണ് ഷാഹിന്‍ബാഗ്. സീതാറാം യെച്ചൂരിയും വൃന്ദയുമെല്ലാം പലവട്ടം ചേര്‍ന്ന് നിന്ന സ്ഥലമാണ് ഷാഹിന്‍ബാഗ്. അവിടത്തുകാരനാണ് ശാരൂഖ് എന്നതും മത താരതമ്യ പഠനവും സംവാദവുമെന്നതിനപ്പുറത്ത് ഭീകരതയുടെയും തീവ്രവാദത്തിന്റെയും മുദ്രകളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാകിര്‍ നായിക്കിന്റെ പ്രസംഗങ്ങളുടെ ശ്രോതാവാണയാളെന്നതും ഈ കുറ്റകൃത്യത്തിലേക്ക് അയാളെ നയിച്ച പ്രേരണയാണെന്ന് ധ്വനിപ്പിച്ചു കൊണ്ട് അന്വേഷണത്തലവന്‍ പുറപ്പെടുവിച്ച അഭിപ്രായ പ്രകടനത്തിന്റെ ലക്ഷ്യം സംഘീ അജന്‍ഡക്ക് വളമിട്ട് കൊടുക്കലാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘീ സ്വപ്നവും യുഡിഎഫ് മുക്ത കേരളമെന്ന പിണറായി വിജയന്റെ കനവും സമ്മേളിക്കുന്ന ഏകബിന്ദുവിലേക്കുള്ള പ്രയാണത്തിന് രണ്ടുപേരും ചേര്‍ന്ന് പ്രയോഗിച്ച വിഷായുധമാണ് ശാരൂഖ് സെയ്ഫി. ഇത്രയും നിഗൂഢത നിറഞ്ഞൊരാക്രമണത്തിന്റെ കാരണം ശാരൂഖ് എന്നൊരു വ്യക്തിയുടെ നാടിന്റെയും അയാള്‍ കേള്‍ക്കാറുള്ള പ്രസംഗത്തിന്റെയും പിരടിയില്‍ വെച്ച് കെട്ടി മൂന്നു പേരുടെ മരണം ഭയം കാരണം രക്ഷപ്പെടാനുള്ള ചാട്ടത്തിലൊതുക്കി ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് സര്‍കാര്‍ വ്യക്തമാക്കണം.

മുഖ്യമന്ത്രി കമ്യൂണിസ്റ്റ് കുപ്പായമിട്ട് ഇനിയും മോഡിപ്പണി തുടരരുത്. ഈ നാടിനെക്കീറി മുറിക്കരുത്. മലയാള മണ്ണിന്റെ സ്വാസ്ഥ്യത്തെ ചുട്ടെരിക്കരുത്. കമ്യൂണിസ്റ്റ് ആയി നില്‍ക്കാന്‍ കഴിയാത്ത വിധം വിധേയപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ പൊലീസ് വകുപ്പിനെയെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് വിട്ടു കൊടുക്കണമെന്നും അവര്‍ ശാരൂഖിന്റെ പിറകിലെ സംഘിയെ കണ്ടെത്തെട്ടെയെന്നും ബശീര്‍ വെള്ളിക്കോത്ത് പറഞ്ഞു.

Keywords:  Basheer Vellikkoth, Elathur-Case, Muslim-League-News, Pinarayi-Vijayan-News, Kerala News, Malayalam News, Kasaragod News, Basheer Vellikkoth slams LDF Govt.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia