ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കും; പോസ്റ്റർ, ലഘുലേഖകളിൽ പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവും നിർബന്ധം; സ്ഥാനാർഥികൾക്ക് പ്രത്യേകം അകൗണ്ട് വേണം; പുതിയ നിർദേശങ്ങൾ
Mar 9, 2021, 20:27 IST
കാസർകോട്: (www.kasargodvartha.com 09.03.2021) നിയമസഭാ തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഒരു ലക്ഷം രൂപയുടെ മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക് / ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കണം. സ്ഥാനാർഥിയോ, അവരുമായി ബന്ധമുള്ളവരോ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ foksdcoll@(at)gmail.(dot)com എന്ന മെയില്‍ ഐ ഡിയിലേക്ക് റിപോർട് ചെയ്യണം. എടിഎം നിറയ്ക്കുന്നതിന് പണവുമായി പോകുന്നവര്‍ക്ക് ഏജന്‍സിയുടെ കൃത്യമായ ലെറ്റര്‍, ഐഡി കാര്‍ഡ് എന്നിവയുണ്ടാകണം. പണം എണ്ണി തിട്ടപ്പെടുത്തി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. പണം ഏത് ബാങ്കില്‍ നിന്ന് ഏത് എടിഎമ്മിലേക്ക് എത്രം പണം കൊണ്ടു പോകുന്നുവെന്ന് രേഖപ്പെടുത്തണം. അനധികൃതമായി പണം എ ടി എം വാഹനത്തില്‍ ഉണ്ടാകരുതെന്നും കലക്ടർ പറഞ്ഞു.
രണ്ട് മാസമായി ഇടപാടുകള്‍ നടക്കാത്ത അകൗണ്ടുകളില്‍ തെരഞ്ഞെടുപ്പ് വേളയില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്താല്‍ അവ ബാങ്കുകള്‍ അറിയിക്കണം. ഒരാളുടെ അകൗണ്ടില്‍ നിന്ന് പലരുടെ അകൗണ്ടുകളിലേക്ക് ആര്‍ടിജിഎസ് മുഖേന നടക്കുന്ന ഇടപാടുകളും നിരീക്ഷിക്കും. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപോർട് ചെയ്യണമെന്നും കലക്ടർ അറിയിച്ചു.
രണ്ട് മാസമായി ഇടപാടുകള്‍ നടക്കാത്ത അകൗണ്ടുകളില്‍ തെരഞ്ഞെടുപ്പ് വേളയില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്താല്‍ അവ ബാങ്കുകള്‍ അറിയിക്കണം. ഒരാളുടെ അകൗണ്ടില്‍ നിന്ന് പലരുടെ അകൗണ്ടുകളിലേക്ക് ആര്‍ടിജിഎസ് മുഖേന നടക്കുന്ന ഇടപാടുകളും നിരീക്ഷിക്കും. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപോർട് ചെയ്യണമെന്നും കലക്ടർ അറിയിച്ചു.
തെരെഞ്ഞടുപ്പില്‍ സ്ഥാനാർഥി പത്രിക സമര്‍പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും തെരെഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേകം അകൗണ്ട് ആരംഭിക്കണം. തെരെഞ്ഞെടുപ്പിന് ശേഷം ഇവ ക്ലോസ് ചെയ്യേണ്ടതാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അവരുടെ എല്ലാ ബാങ്ക് അകൗണ്ടുകളും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വെളിപ്പെടുത്തേണ്ടതാണ്. അവയിൽ പെടാത്ത അകൗണ്ടുകൾ ഏതെങ്കിലും ബാങ്കില്‍ ഉണ്ടെങ്കില്‍ അവ ബാങ്കുകള്‍ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമായ രേഖയില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ തുക കൈവശം വെച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീം, ഫ്ലയിങ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്നും കലക്ടർ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയ പ്രചാരണ സാമഗ്രികളൊന്നും പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ അച്ചടിക്കരുത്. കോപികൾ നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമിറ്റിക്ക് സമര്‍പിക്കണം. അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപി, പ്രസാധകന്‍, ഓര്‍ഡര്‍ ചെയ്തയാൾ, അതിന്റെ കണക്ക് എന്നിവ പ്രസുകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസ് ഉടമകള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Election, Niyamasabha-Election-2021, Politics, Political party, UDF, LDF, BJP, Bank transactions above Rs 1 lakh will be monitored; The name and address of the press and publisher are mandatory in posters and pamphlets.
< !- START disable copy paste -->