city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാലചന്ദ്രന്‍ ബി എസ് എസ് ദേശീയ ചെയര്‍മാന്‍

തിരുവനന്തപുരം: (www.kasargodvartha.com 21.01.2019) സര്‍ക്കാര്‍ പദ്ധതികളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 65 വര്‍ഷം മുമ്പ് ആസൂത്രണ കമ്മീഷന്‍ രൂപവത്കരിച്ച ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) ദേശീയ ചെയര്‍മാനായി മലയാളിയായ ബി എസ് ബാലചന്ദ്രനെ നിയമിച്ചു. ബാലചന്ദ്രന്‍ 1988 മുതല്‍ ബിഎസ്എസ് കേരള ശാഖയുടെ ജനറല്‍ സെക്രട്ടറിയും 2015 മുതല്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ്.

അനൗപചാരിക വിദ്യാഭ്യാസം, ആജീവനാന്ത വിദ്യാഭ്യാസം, സാക്ഷരത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യവല്‍കരണം, പരിസ്ഥിതി സംരക്ഷണം, മൈക്രോഫൈനാന്‍സിംഗ് തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് അറുപത്തിനാലുകാരനായ ബാലചന്ദ്രന്‍ സംഘടനയുടെ ചെയര്‍മാനായി നിയമിക്കപ്പെടാന്‍ കാരണമായത്. തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അദ്ദേഹം രാജ്യത്താകമാനം തൊഴില്‍ പരിശീലന പദ്ധതി നടപ്പാക്കിയിരുന്നു.

ബാലചന്ദ്രന്‍ ബി എസ് എസ് ദേശീയ ചെയര്‍മാന്‍
കര്‍ണാടകയിലെ വിശ്വേശരയ്യ സാങ്കേതിക സര്‍വകലാശാല ബാലചന്ദ്രനെ 2015-ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയും കാര്യക്ഷമതയോടെയും ദേശീയാടിസ്ഥാനത്തിലുള്ള വികസന പരിപാടികള്‍ക്ക് ശക്തി പകരുക എന്നതിനായിരിക്കും ദേശീയ ചെയര്‍മാനെന്ന നിലയില്‍ താന്‍ മുന്‍ഗണന നല്‍കുക എന്ന് ബാലചന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപക പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ സ്ഥാപക ചെയര്‍മാനുമായി 1954-ലാണ് ബിഎസ്എസ് രൂപവല്‍കരിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Balachandran elected as BSS National Chairman, Thiruvananthapuram, Politics, News, Election, Education, Job, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia