ആവേശമായി ബദിയടുക്ക പഞ്ചായത്ത് യുഡിഎഫ് തെരെഞ്ഞെടുപ്പ് കണ്വെന്ഷന്; അധികാരത്തില്‍ വന്നാൽ കാസർകോട് മെഡികല്‍ കോളജ് തുറന്നു നൽകുമെന്ന് സി ടി അഹ്മദ് അലി
Mar 15, 2021, 20:35 IST
ബദിയടുക്ക: (www.kasargodvartha.com 15.03.2021) യുഡിഎഫ് ബദിയടുക്ക പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കണ്വന്ഷന് ജില്ലാ ചെയർമാൻ സി ടി അഹ്മദ് അലി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സര്‍കാര്‍ അധികാരത്തില്‍ വന്നാൽ കാസർകോട് മെഡികല്‍ കോളജ് തുറന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർകാരിൻ്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തെ എല്‍ഡിഎഫ് ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുകയായിരുന്നു. മന്ത്രിമാരടക്കം മെഡികല്‍ കോളജ് ആവശ്യമില്ലെന്ന് പറഞ്ഞത് ജില്ലയോടുള്ള അവഗണനയാണെന്നും ജനങ്ങൾ ഇത് മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഎ അബൂബകര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ഗോവിന്ദന് നായര്‍, കരിവെള്ളൂര്‍ വിജയന്, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, നാരായണ നീര്ച്ചാല്, ജോസ് ജോസഫ്, സദാനന്ദ റൈ, തിരുപതി കുമാര്‍ ഭട്ട് സംബന്ധിച്ചു.
സിഎ അബൂബകര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ഗോവിന്ദന് നായര്‍, കരിവെള്ളൂര്‍ വിജയന്, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, നാരായണ നീര്ച്ചാല്, ജോസ് ജോസഫ്, സദാനന്ദ റൈ, തിരുപതി കുമാര്‍ ഭട്ട് സംബന്ധിച്ചു.
യുഡിഎഫ് പഞ്ചായത്ത് കമിറ്റിയെയും യോഗത്തിൽ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ: മാഹിന്‍ കേളോട്ട്, പി ജി ചന്ദ്രഹാസ റൈ (രക്ഷാധികാരികള്‍) നാരായണ നീര്ച്ചാല് (ചെയര്മാന്), ജഗന്നാഥ റൈ (വര്‍കിംഗ് ചെയര്മാന്), സി എ അബൂബകര്‍ (ജനറല്‍ കണ്‍വീനര്‍), അന്‍വര്‍ ഓസോണ്‍ (വര്‍കിംഗ് കണ്‍വീനര്‍) എം എസ് മൊയ്തീന് (ട്രഷറര്‍) ബദ്റുദ്ദീൻ താസിം (കോര്‍ഡിനേറ്റര്‍).
Keywords: Kerala, News, Kasaragod, Political party, Politics, Niyamasabha-Election-2021, C.T Ahmmed Ali, UDF, Convention, Election, Badiyadukka panchayat UDF election convention; CT Ahmad Ali said that if he comes to power, Kasargod Medical College will be opened.
< !- START disable copy paste -->