city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP explanation | ബദിയടുക്ക ഉപതെരഞ്ഞെടുപ്പ് പരാജയം: വോട് ചോര്‍ചയുണ്ടായിട്ടില്ലെന്ന് ബിജെപി; 'മുംബൈയിലടക്കം ജോലി ചെയ്യുന്നവരായതിനാല്‍ പ്രവര്‍ത്തകര്‍ക്ക് എത്താനായില്ല'

ബദിയടുക്ക: (www.kasargodvartha.com) പഞ്ചായതിലെ പട്ടാജെ വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട് ചോര്‍ചയുണ്ടായിട്ടില്ലെന്ന് ബിജെപി ബദിയടുക്ക മണ്ഡലം ജന. സെക്രടറിയും വാര്‍ഡ് തെരെഞ്ഞെടുപ്പ് ഇന്‍ചാര്‍ജുമായ പി ആര്‍ സുനില്‍. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പാര്‍ടി രംഗത്തെത്തിയത്.
                   
BJP explanation | ബദിയടുക്ക ഉപതെരഞ്ഞെടുപ്പ് പരാജയം: വോട് ചോര്‍ചയുണ്ടായിട്ടില്ലെന്ന് ബിജെപി; 'മുംബൈയിലടക്കം ജോലി ചെയ്യുന്നവരായതിനാല്‍ പ്രവര്‍ത്തകര്‍ക്ക് എത്താനായില്ല'

'ബിജെപിയുടെ മുഴുവന്‍ വോടുകളും പാര്‍ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് തന്നെ ലഭിച്ചിരുന്നു. കഴിഞ്ഞ തവണ കൃഷ്ണ ഭട്ടിന് ലഭിച്ച വോടിനേക്കാള്‍ 34 വോടിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. ബെംഗ്‌ളുറു, മംഗ്‌ളുറു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഏറ്റവും കൂടുതല്‍ ബിജെപി പ്രവര്‍ത്തകരുള്ള വാര്‍ഡാണ് പട്ടാജെ. ഉപതെരെഞ്ഞെടുപ്പ് എന്നത് കൊണ്ടും മറ്റു പല കാരണങ്ങളാലും പലര്‍ക്കും വോട് ചെയ്യാന്‍ എത്താനാവാത്ത സാഹചര്യമാണ് വോട് കുറയാന്‍ കാരണം', അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍ നിന്നും വോട് ചോര്‍ന്നു എന്ന വാദം തികച്ചും തെറ്റാണ്. നിരന്തരമായ കള്ളപ്രചാരണങ്ങളും മറ്റുകുതന്ത്രങ്ങളും പ്രയോഗിച്ചാണ് യുഡിഎഫ് വിജയിച്ചത്. മാത്രമല്ല സിപിഎമിന്റെ ശക്തികേന്ദ്രമായിരുന്ന വാര്‍ഡായിരുന്നു ഒരുകാലത്ത് പട്ടാജെ. സിപിഎമിന്റെ വോടുകള്‍ വലിയതോതില്‍ കുറഞ്ഞു. ആ വോടുകള്‍ യുഡിഫിന്റെ വിജയത്തിന് കാരണമായെന്നും പി ആര്‍ സുനില്‍ കൂട്ടി ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വരെ പ്രചാരണത്തിനെത്തിയിട്ടും കുത്തക സീറ്റില്‍ പാര്‍ടി സ്ഥാനാര്‍ഥി തോറ്റത് ബിജെപിക്കുള്ളില്‍ പ്രധാന ചര്‍ചയായതോടെയാണ് വോട് ചോര്‍ന്നിട്ടില്ലെന്ന വിശദീകരണവുമായി പാര്‍ടി നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Political Party, By-Election, Election, BJP, UDF, LDF, Panchayath, Badiadukka By-Election 2022, Badiadukka by-election lose: BJP with explanation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia