city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി ഇ പി ജയരാജന്റെ സത്യപ്രതിജ്ഞയ്ക്ക് ഓസ്‌ട്രേലിയന്‍ വ്യവസായ സംരംഭകരുടെ പ്രതിനിധിയായി കാസര്‍കോട് സ്വദേശി

തിരുവനന്തപുരം: (www.kasargodvartha.com 14/08/2018) വ്യവസായ മന്ത്രിയായി ചൊവ്വാഴ്ച ചുമതലയേറ്റ ഇ പി ജയരാജന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ വ്യവസായ സംരംഭകരുടെ പ്രതിനിധിയായി കാസര്‍കോട് സ്വദേശി പങ്കെടുത്തു. കാസര്‍കോട് സ്വദേശിയായ ജാക്ക് ചെമ്പരിക്കയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചത്. അടുത്തിടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തിയ ഇ പി ജയരാജന്റെ സ്ഥാന ലബ്ദിയില്‍ ഓസ്‌ട്രേലിയന്‍ വ്യവസായ ലോകം ആഹ്ലാദം പ്രകടിപ്പിച്ചു.

ഓസ്‌ട്രേലിയന്‍ പുരോഗമന മതേതര സംഘടനയായ ഗ്രാന്മയേയും മലയാളികളായ വ്യവസായികളെയും സംരംഭകരെയും പ്രതിനിധീകരിച്ചുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചത്. ലോക കേരള സഭയ്ക്ക് ശേഷം പ്രവാസി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍ ഗ്രാന്മ സെക്രട്ടറി വി എസ് അമേഷ്‌കുമാറുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ജാക്ക് ചെമ്പരിക്ക കേരളത്തിലെത്തിയത്.

വിവിധ പദ്ധതികള്‍ക്കായി നിക്ഷേപങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയയിലെ വിവിധ മലയാളി വ്യവസായികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് അമേഷ്‌കുമാറും പ്രതിനിധിയായി എത്തിയ ജാക്ക് ചെമ്പരിക്കയും അറിയിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിക്ക് പൂച്ചെണ്ട് നല്‍കി.

മന്ത്രി ഇ പി ജയരാജന്റെ സത്യപ്രതിജ്ഞയ്ക്ക് ഓസ്‌ട്രേലിയന്‍ വ്യവസായ സംരംഭകരുടെ പ്രതിനിധിയായി കാസര്‍കോട് സ്വദേശി

മന്ത്രി ഇ പി ജയരാജന്റെ സത്യപ്രതിജ്ഞയ്ക്ക് ഓസ്‌ട്രേലിയന്‍ വ്യവസായ സംരംഭകരുടെ പ്രതിനിധിയായി കാസര്‍കോട് സ്വദേശി

മന്ത്രി ഇ പി ജയരാജന്റെ സത്യപ്രതിജ്ഞയ്ക്ക് ഓസ്‌ട്രേലിയന്‍ വ്യവസായ സംരംഭകരുടെ പ്രതിനിധിയായി കാസര്‍കോട് സ്വദേശി

മന്ത്രി ഇ പി ജയരാജന്റെ സത്യപ്രതിജ്ഞയ്ക്ക് ഓസ്‌ട്രേലിയന്‍ വ്യവസായ സംരംഭകരുടെ പ്രതിനിധിയായി കാസര്‍കോട് സ്വദേശി

Keywords:  Kerala, Thiruvananthapuram, news, kasaragod, Politics, Australian Malayali Businessman met E P Jayarajan 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia