എസ് ഡി പി ഐ പ്രവര്‍ത്തകനെയും സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Feb 10, 2020, 17:59 IST
വിദ്യാനഗര്‍: (www.kasaragodvartha.com 10.02.2020) എസ് ഡി പി ഐ പ്രവര്‍ത്തകനെയും സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എടനീരിലെ മനാഫ് (28), മാസ്തിക്കുണ്ടിലെ ഫൈസല്‍ (27) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 13ന് രാത്രിയാണ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ എടിനീരിലെ ആഷിഫ് (24), സുഹൃത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റഷീദ് (30) എന്നിവര്‍ക്ക് കുത്തേറ്റത്.
എസ് ഡി പി ഐയുടെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും തിങ്കളാഴ്ച ഉച്ചയോടെ പോലീസ് മുമ്പാകെ കീഴടങ്ങിയത്.
വിദ്യാനഗര്‍ എസ് ഐ വി പി വിപിനാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: Vidya Nagar, kasaragod, Kerala, news, SDPI, Political party, Attack, Politics, arrest, Youth League, Attack against SDPI worker and friend; 2 arrested < !- START disable copy paste -->