നിയമസഭാ തെരെഞ്ഞെടുപ്പ്: കാസർകോട്ടെ അന്തിമചിത്രം തെളിഞ്ഞു; മൂന്ന് പേര്‍ പത്രിക പിന്‍വലിച്ചു; 38 സ്ഥാനാര്‍ഥികള്‍ രംഗത്ത്
Mar 22, 2021, 20:59 IST
കാസർകോട്: (www.kasargodvartha.com 22.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച അവസാനിച്ചതോടെ കാസർകോട്ടെ സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. മൂന്ന് പത്രികകൾ അവസാന ദിവസം പിൻവലിച്ചു. ഇതോടെ 38 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥി സുന്ദര, കാസര്‍കോട് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി അബ്ദുല്‍ അസീസ്, തൃക്കരിപ്പൂര്‍ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി ചന്ദ്രന്‍ എ കെ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്, 11 പേർ. മഞ്ചേശ്വരത്ത് ആറ്, കാസര്‍കോട്ട് ഏഴ്, ഉദുമയില്‍ ആറ്, തൃക്കരിപ്പൂര്‍ എട്ട് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.
അന്തിമ സ്ഥാനാർഥികളും ചിഹ്നവും. മഞ്ചേശ്വരം: 1. എകെഎം അശ്‌റഫ് (യുഡിഎഫ്) -ഏണി, 2. വിവി രമേശന്‍ (എൽഡിഎഫ്)-ചുറ്റിക അരിവാള്‍ നക്ഷത്രം, 3. കെ സുരേന്ദ്രന്‍ (ബിജെപി)-താമര, 4. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ടി ഓഫ് ഇന്ത്യ)-കുടം, 5. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍)-ഓടോറിക്ഷ, 6. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍)-പൈനാപിള്‍.
അന്തിമ സ്ഥാനാർഥികളും ചിഹ്നവും. മഞ്ചേശ്വരം: 1. എകെഎം അശ്‌റഫ് (യുഡിഎഫ്) -ഏണി, 2. വിവി രമേശന്‍ (എൽഡിഎഫ്)-ചുറ്റിക അരിവാള്‍ നക്ഷത്രം, 3. കെ സുരേന്ദ്രന്‍ (ബിജെപി)-താമര, 4. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ടി ഓഫ് ഇന്ത്യ)-കുടം, 5. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍)-ഓടോറിക്ഷ, 6. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍)-പൈനാപിള്‍.
കാസര്‍കോട്: 1. എന്‍എ നെല്ലിക്കുന്ന് (യുഡിഎഫ്)-ഏണി, 2. വിജയ കെപി (ബി എസ് പി)-ആന, 3. അഡ്വ. കെ. ശ്രീകാന്ത് (ബിജെപി)-താമര, 4. രഞ്ജിത്ത് രാജ് എം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ടി ഓഫ് ഇന്ത്യ)-കുടം, 5. എം എ ലത്വീഫ് (എൽഡിഎഫ്)-ഫുട്ബാള്‍, 6. നിഷാന്ത്കുമാര്‍ ഐ ബി (സ്വതന്ത്രന്‍)-ബാറ്ററി ടോര്‍ച്, 7. സുധാകരന്‍ (സ്വതന്ത്രന്‍)-വജ്രം.
ഉദുമ: 1. അഡ്വ. സി എച് കുഞ്ഞമ്പു (എൽഡിഎഫ്)-ചുറ്റിക അരിവാള്‍ നക്ഷത്രം, 2. ബാലകൃഷ്ണന്‍ പെരിയ (യുഡിഎഫ്)-കൈ, 3. എ വേലായുധന്‍ (ബിജെപി)-താമര, 4. ഗോവിന്ദന്‍ ബി ആലിന്‍താഴെ (അംബേദ്കറൈറ്റ് പാര്‍ടി ഓഫ് ഇന്ത്യ)-കോട്, 5. കുഞ്ഞമ്പു കെ (സ്വതന്ത്രന്‍)-ഹോകി സ്റ്റികും പന്തും, 6. രമേശന്‍ കെ (സ്വതന്ത്രന്‍)-കുടം.
കാഞ്ഞങ്ങാട്: 1. ഇ ചന്ദ്രശേഖരന്‍ (എൽഡിഎഫ്)-ധാന്യക്കതിരും അരിവാളും, 2. ബല്‍രാജ് (ബിജെപി)-താമര, 3. പിവി സുരേഷ് (യുഡിഎഫ്)-കൈ, 4. അബ്ദുൽ സമദ് ടി (എസ് ഡി പി ഐ)-താക്കോല്‍, 5. ടി അബ്ദുൽ സമദ് (ജനതാദള്‍ യുനൈറ്റഡ്)-അമ്പ്, 6. രേഷ്മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ടി ഓഫ് ഇന്ത്യ)-കുടം, 7. അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍)-ഊന്നുവടി, 8. കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍)-ഓടോറിക്ഷ, 9. മനോജ് തോമസ് (സ്വതന്ത്രന്‍)-ബാറ്ററി ടോര്‍ച്, 10. ശ്രീനാഥ് ശശി ടിസിവി (സ്വതന്ത്രന്‍)-പൈനാപിള്‍, 11. സുരേഷ് ബിസി (സ്വതന്ത്രന്‍)-ഗ്ലാസ് ടംബ്ലര്‍.
തൃക്കരിപ്പൂര്‍: 1. എം രാജഗോപാലന്‍ (എൽഡിഎഫ്)-ചുറ്റിക അരിവാള്‍ നക്ഷത്രം, 2. ഷിബിന്‍ ടി വി (ബിജെപി)-താമര, 3. എം പി ജോസഫ് (യുഡിഎഫ്)-ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍, 4. ടി മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ടി ഓഫ് ഇന്ത്യ)-ഗ്യാസ് സിലിൻഡര്‍, 5. ലിയാഖത് അലി പി (എസ് ഡി പി ഐ)-താക്കോല്‍, 6. സുധന്‍ വെള്ളരിക്കുണ്ട് (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ടി ഓഫ് ഇന്ത്യ)-കുടം, 7. ജോയി ജോണ്‍ (സ്വതന്ത്രന്‍)-ടെലിവിഷന്‍, 8. എം വി ജോസഫ് (സ്വതന്ത്രന്‍)-പെരുമ്പറ.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, LDF, UDF, Assembly polls: Three withdraw their nominations; 38 candidates in competition.
< !- START disable copy paste -->