നിയമസഭാ തെരെഞ്ഞെടുപ്പ്: കാസർകോട്ട് അവസാന ദിവസം സമർപിച്ചത് 36 പത്രികകൾ
Mar 19, 2021, 21:38 IST
കാസർകോട്: (www.kasargodvartha.com 1903.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപിക്കാനുള്ള തീയതി അവസാനിച്ചു. അവസാന ദിവസമായ വെള്ളിയാഴ്ച 36 സ്ഥാനാർഥികൾ കൂടി പത്രിക സമർപിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. മാർച് 22 വരെ പിൻവലിക്കാം.
മഞ്ചേശ്വരത്തും ഉദുമയിലും ഏഴും കാസർകോടും തൃക്കരിപ്പൂരിലും ആറും കാഞ്ഞങ്ങാട് 10 ഉം പേരാണ് വെള്ളിയാഴ്ച പത്രിക നൽകിയത്. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ, ബിഎസ്പി സ്ഥാനാർഥി സുന്ദര, സ്വതന്ത്ര സ്ഥാനാർഥികളായ പ്രവീൺകുമാർ, ജോൺ ഡിസൂസ, സുരേന്ദ്രൻ എം, ഡമി സ്ഥാനാർഥികളായി ബിജെപിയിലെ സതീഷ് ചന്ദ്ര ഭണ്ഡാരി, മുസ്ലിം ലീഗിലെ എം അബ്ബാസ് എന്നിവരാണ് മഞ്ചേശ്വരത്ത് പത്രിക നൽകിയത്.
കാസർകോട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശ്രീകാന്ത് കെ, അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് മൂവ്മെൻറ് പാർടി ഓഫ് ഇന്ത്യ സ്ഥാനാർഥി രഞ്ജിത്ത്രാജ് എം, ബിഎസ്പി സ്ഥാനാർഥി വിജയ കെ പി, സ്വതന്ത്ര സ്ഥാനാർഥി സുധാകരൻ, ഡമി സ്ഥാനാർഥികളായി ബിജെപിയിലെ ഹരീഷ് എസ്, മുസ്ലിം ലീഗിലെ മാഹിൻ കേളോട്ട് എന്നിവർ നാമനിർദേശ പത്രിക നൽകി.
ഉദുമ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ, അംബേദ്കർ പാർടി ഓഫ് ഇന്ത്യ സ്ഥാനാർഥി ഗോവിന്ദൻ ബി, അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് മൂവ്മെൻറ് പാർടി ഓഫ് ഇന്ത്യ സ്ഥാനാർഥി രമേശൻ കെ, ബിജെപി സ്ഥാനാർഥി എ വേലായുധൻ, സ്വതന്ത്ര സ്ഥാനാർഥികളായ മുഹമ്മദ് എം, കുഞ്ഞമ്പു കെ, ഡമി സ്ഥാനാർഥിയായി ബിജെപിയിലെ ജനാർദനൻ ബി എന്നിവരാണ് പത്രിക നൽകിയത്.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുരേശൻ പി വി, എസ് ഡി പി ഐ സ്ഥാനാർഥി അബ്ദുൽ സമദ് ടി, അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് മൂവ്മെൻറ് പാർടി ഓഫ് ഇന്ത്യ സ്ഥാനാർഥി രേഷ്മ ആർ, ഡമി സ്ഥാനാർഥിയായി ബിജെപിയിലെ പ്രശാന്ത് കെ എം, ജനതാദൾ യുനൈറ്റഡ് സ്വതന്ത്ര സ്ഥാനാർഥി ടി അബ്ദുൽ സമദ്, സ്വതന്ത്ര സ്ഥാനാർഥികളായ ശ്രീനാഥ് ശശി ടിസിവി, പ്രശാന്ത് എം, അഗസ്റ്റിൻ, സുരേഷ് ബി സി, മനോജ് തോമസ്, കൃഷ്ണൻകുട്ടി എന്നിവരാണ് പത്രിക നൽകിയത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം പി ജോസഫ്, എസ് ഡി പി ഐ സ്ഥാനാർഥി ലിയാഖത് അലി, എൽഡിഎഫ് ഡമി സ്ഥാനാർഥി സാബു അബ്രഹാം, അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് മൂവ്മെൻറ് പാർടി ഓഫ് ഇന്ത്യ സ്ഥാനാർഥി സുധൻ, സ്വതന്ത്ര സ്ഥാനാർഥികളായി എം വി ജോസഫ്, ചന്ദ്രൻ എ കെ എന്നിവരാണ് നാമനിർദേശ പത്രിക നൽകിയത്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, LDF, BJP, Assembly elections: 36 Nomination papers on last day at Kasaragod.
< !- START disable copy paste -->