തദ്ദേശത്തിൽ മുന്നണികൾ തമ്മിൽ നേരിയ വ്യത്യാസം മാത്രം; മഞ്ചേശ്വരം അട്ടിമറിക്കപ്പെടുമോ, രണ്ടാം സ്ഥാനം മാറിമറിയുമോ?
Mar 21, 2021, 19:53 IST
ഉപ്പള: (www.kasargodvartha.com 21.03.2021) സപ്‌തഭാഷ സംഗമഭൂമി, കേരളത്തിന്റെ വടക്കേയറ്റത്തെ മണ്ഡലം, കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശം, സംസ്കാരം അങ്ങനെയങ്ങനെ ഒരുപാട് വ്യത്യസ്തതയുള്ള നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. കേരളത്തിൽ ആദ്യമായി താമര വിരിയുമെന്ന് ബിജെപി കണക്ക് കൂട്ടിയ മണ്ഡലം പക്ഷെ അവർക്കിപ്പോഴും കിട്ടാക്കനിയാണ്. പതിവായി മൂന്നാം സ്ഥാനത്തെത്തുന്ന ഇടതുപക്ഷം 2006 ൽ അട്ടിമറി വിജയം നേടി. മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് വന്നിരുന്ന യുഡിഎഫ് 2016 ൽ ജയിച്ചത് കേവലം 89 വോടിന്. മുന്നണികൾക്ക് ആശയും ആശങ്കയും സമ്മാനിക്കുന്ന മണ്ഡലം ഇത്തവണ ചിന്തിക്കുകയെങ്ങനെ എന്നത് പ്രവചനാതീതം.
ആര് വിജയിക്കും എന്നത് പോലെ തന്നെ പ്രസക്തമാണ് രണ്ടാം സ്ഥാനം നേടുന്നതാരാണെന്നതും. മൂന്നാമതായി പോകുകയെന്നത് മൂന്ന് മുന്നണികൾക്കും അഭിമാനക്കേടാണ്. 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം നൽകുന്ന ആത്മവിശ്വാസം മൂന്ന് മുന്നണികൾക്കുമുണ്ട്. അതിന്റെ കണക്ക് പരിശോധിച്ചാൽ മണ്ഡലം തരുന്ന ചില സൂചനകളുണ്ട്.
ആര് വിജയിക്കും എന്നത് പോലെ തന്നെ പ്രസക്തമാണ് രണ്ടാം സ്ഥാനം നേടുന്നതാരാണെന്നതും. മൂന്നാമതായി പോകുകയെന്നത് മൂന്ന് മുന്നണികൾക്കും അഭിമാനക്കേടാണ്. 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം നൽകുന്ന ആത്മവിശ്വാസം മൂന്ന് മുന്നണികൾക്കുമുണ്ട്. അതിന്റെ കണക്ക് പരിശോധിച്ചാൽ മണ്ഡലം തരുന്ന ചില സൂചനകളുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാൽ മൂന്ന് മുന്നണികളും തമ്മിലുള്ളത് 3000 വോടിന്റെ വ്യത്യാസം മാത്രമാണ്. 53356 വോട് യുഡിഎഫ് നേടിയപ്പോൾ തൊട്ടു പിന്നിലായി 50022 വോടോടെ ബിജെപിയുണ്ട്. ബിജെപിക്കും തൊട്ട് പിന്നിൽ 47844 വോടോടെ എൽഡിഎഫും നിലയുറപ്പിച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ളത് കേവലം 3334 വോടിന്റെ വ്യത്യാസം മാത്രമാണ്. ബിജെപിയും എൽഡിഎഫുമാവട്ടെ 2178 വോടിന്റെയും. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള അകലം 5512 വോട്.
2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് 56870 വോടുകൾ നേടിയിരുന്നു. 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ അത് 68217 ആയി ഉയർന്നു. ഉപതിരഞ്ഞെടുപ്പിൽ 65407 വോടാണ് എംസി ഖമറുദ്ദീൻ നേടിയത്. ബിജെപി 2016 ൽ 56781 വോടും ലോക്‌സഭയിൽ 57104 വോടും നേടി. 57484 വോടാണ് ഉപതിരഞ്ഞെടുപ്പിൽ കിട്ടിയത്. എൽഡിഎഫ് ആകട്ടെ 2016 ൽ നേടിയ 42565 ലോക്സഭയിൽ 32796 വോടായി കുറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ 38233 ആയി ഉയർത്തി.
തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫിന് വൻ തോതിൽ വോട് വർധന ഉണ്ടായിട്ടുണ്ട്. യുഡിഎഫിനും ബിജെപിക്കും കുറയുകയാണ് ചെയ്തത്. ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ നാലെണ്ണത്തിൽ ഭരണത്തിലേറാനും എൽഡിഎഫിനായി. ആദ്യമായി മഞ്ചേശ്വരം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. ഇവിടെ സ്വതന്ത്രന്മാരുടെ കൂട്ടായ്മയാണ് ഭരിക്കുന്നത്. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്‌തു.
മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർഥികളെ തന്നെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി എ കെ എം അശ്‌റഫ് മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായി തിളങ്ങിയ നാട്ടുകാരൻ തന്നെയാണ്. യുവനേതാവും മണ്ഡലത്തിൽ സ്വീകാര്യതയുള്ള വ്യക്തിയുമാണ്. എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രന് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ട്. കന്നഡ വോടുകളിൽ ഏറിയ പങ്കും ബിജെപിക്ക് അനുകൂലമാണ്. എൽഡിഎഫ് സ്ഥാനാർഥി കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ കൂടിയായ വിവി രമേശന് വികസന നായകൻ എന്ന പ്രതിച്ഛായയും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ ആത്മവിശ്വാസവും ഇടതിന് കൂട്ടായുണ്ട്.
ഇത്തവണ ത്രികോണത്തിൽ ആര് മുന്നിലെത്തും. രണ്ടാമത് ഫിനിഷ് ചെയ്യുന്നത് ആരാവും. മൂന്നിലേക്ക് പിന്തള്ളപ്പെടുക ആരാവും. കാത്തിരുന്ന് കാണുക തന്നെ.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, UDF, BJP, Assembly Election: Who will win in Manjeswaram.
< !- START disable copy paste -->