നിയമസഭാ തെരഞ്ഞെടുപ്പ്: ഓടുന്ന വാഹനങ്ങളിൽ അനൗൺസ്മെന്റ് പാടില്ല - ജില്ലാ കലക്ടർ
Mar 28, 2021, 21:06 IST
കാസർകോട്: (www.kasargodvartha.com 28.03.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളിൽ അനൗൺസ്മെന്റ് പാടില്ലെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി യോഗത്തിൽ ഓടുന്ന വാഹനങ്ങളിൽ അനൗൺസ്മെന്റ് നടത്തില്ലെന്ന് തീരുമാനിച്ചതാണ്.
എന്നാൽ ജില്ലയിൽ വ്യാപകമായി ഓടുന്ന വാഹനങ്ങളിൽ അനൗൺസ്മെന്റ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിർത്തിയിട്ട വാഹനങ്ങളിൽ മാത്രം അനൗൺസ്മെന്റ് നടത്തേണ്ടതാണെന്നും തീരുമാനം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, District Collector, Vehicles, Announcement, Assembly Election: No announcement on running vehicles - District Collector.
< !- START disable copy paste -->