ആശാ വർക്കർമാർ കൂട്ടത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്; കുമ്പള പഞ്ചായത്തിൽ വേറിട്ട കാഴ്ച
● മൊഗ്രാൽ കെ കെ പുറത്ത് ബൽക്കീസ് എം ഗഫാർ യുഡിഎഫ് സ്ഥാനാർത്ഥി.
● നടുപ്പളത്ത് നസീറ ഖാലിദ് യുഡിഎഫ് സ്ഥാനാർത്ഥിയാണ്.
● മൊഗ്രാൽ കൊപ്പളം ഖൈറുന്നിസ ഇസ്മായിലാണ് യുഡിഎഫ് സ്ഥാനാർത്ഥി.
● പതിനാറാം വാർഡിൽ സ്വതന്ത്രയും കുടുംബശ്രീ പ്രവർത്തകയും മത്സരിക്കുന്നുണ്ട്.
കുമ്പള: (KasargodVartha) ഓണറേറിയം വർദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുമ്പിൽ സമര പോരാട്ടം നടത്തിയ ആശാ വർക്കർമാർ കൂട്ടത്തോടെ കുമ്പളയിലെ തദ്ദേശ പോരിനിറങ്ങുന്നത് വേറിട്ട കാഴ്ചയാവുകയാണ്. കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരിലേറെയും ആശാ വർക്കർമാർ തന്നെ.
സ്ത്രീ സംവരണ വാർഡുകളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥാനാർഥികളെ കണ്ടുപിടിക്കാൻ ഇത്തവണ പാടുപെടേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്. വാർഡുകൾ കേന്ദ്രീകരിച്ച് കാലങ്ങളായി പ്രവർത്തിച്ചുവരുന്നവരാണ് ആരോഗ്യ പ്രവർത്തകർ കൂടിയായ ആശാ വർക്കർമാർ. അതിനാൽ, വോട്ടർമാർക്കിടയിൽ ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല.
കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡായ മൊഗ്രാൽ കെ കെ പുറത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത് മികച്ച ആരോഗ്യ പ്രവർത്തകയും ആശാ വർക്കറുമായ ബൽക്കീസ് എം ഗഫാറാണ്. ഇവിടെ ഇടതുമുന്നണി സ്ഥാനാർഥിയായി ഐ എൻ എൽ പ്രതിനിധി ആബിദാ ടീച്ചറാണ് മത്സരിക്കുന്നത്.
പത്തൊൻപതാം വാർഡ് നടുപ്പളത്ത് ആശാ വർക്കർ നസീറ ഖാലിദാണ് യുഡിഎഫ് സ്ഥാനാർഥി. മികച്ച സാമൂഹിക പ്രവർത്തകയായ വെൽഫെയർ പാർട്ടിയിലെ സഹീറാ അബ്ദുല്ലത്തീഫും ഇവിടെനിന്ന് ജനവിധി തേടുന്നുണ്ട്. ഫരീദ കെ യാണ് ഇടതുമുന്നണി സ്ഥാനാർഥി.
മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡിൽ ആശാ വർക്കർ ഖൈറുന്നിസ ഇസ്മായിലാണ് യുഡിഎഫ് സ്ഥാനാർഥി. ഇവിടെ വെൽഫെയർ പാർട്ടി പിന്തുണയോടെ മുസ്ലിം ലീഗ് പ്രവർത്തകയും, കഴിഞ്ഞ തവണത്തെ മുസ്ലിം ലീഗ് സ്ഥാനാർഥിയുമായിരുന്ന റിസാനാ നിയാസും മത്സര രംഗത്തുണ്ട്.
ഇടതുമുന്നണിയിൽ ആയിഷാ അബ്ദുൽ റിയാസാണ് സ്ഥാനാർഥി. ഇടതുമുന്നണിയിൽ ആർ ജെ ഡി ടിക്കറ്റിലാണ് ആയിഷാ അബ്ദുൽ റിയാസ് മത്സരിക്കുന്നത്. ഇവിടെ കുടുംബശ്രീ പ്രവർത്തക ആയിഷാ ഇബ്രാഹിമും സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ആശാ വർക്കർമാർ കൂട്ടത്തോടെ തദ്ദേശ പോരിനിറങ്ങിയതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വേറിട്ട വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: ASHA workers are contesting local body elections in Kumbla Panchayat, making candidate selection easy for parties.
#ASHAWorkers #KumblaPanchayat #LocalElection #KeralaPanchayat #KasaragodVartha #ElectionNews






