city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിംലീഗ് ജില്ലാ നേതാവിന്റെ പ്രസ്താവനയോടെ ലീഗ് - ബിജെപി അഴിമതി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു: അസീസ് കടപ്പുറം

കാസര്‍കോട്: (www.kasargodvartha.com 30.01.2017) മുനിസിപ്പാലിറ്റിയില്‍ ബി ജെ പി നടത്തിയ അഴിമതി ഞങ്ങള്‍ക്കറിയാമെന്നും അത് പുറത്ത് പറയുന്നില്ലെന്നുമുള്ള മുസ്ലിംലീഗ് ജില്ലാ നേതാവിന്റെ പ്രസ്താവനയിലൂടെ ലീഗ് - ബിജെപി അഴിമതി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.

മുസ്ലിംലീഗ് ജില്ലാ നേതാവിന്റെ പ്രസ്താവനയോടെ ലീഗ് - ബിജെപി അഴിമതി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു: അസീസ് കടപ്പുറം


ഭരണണപക്ഷവും പ്രതിപക്ഷവുമായി ലീഗ് - ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും ബിജെപി - ലീഗ് അഴിമതി കൂട്ടുകെട്ടാണ് നടക്കുന്നത്. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് മുനിസിപ്പാലിറ്റിക്കകത്ത് ലീഗ് - ബിജെപി കയ്യാങ്കളി നടത്തുന്നത്,  അദ്ദേഹം വ്യക്തമാക്കി.

ജില്ലയിലെ ബിജെപി - യുഡിഎഫ് കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടന്നത്. പ്രസ്തുത വിഷയത്തില്‍ ലീഗ് മൗനം പാലിച്ചത് ബിജെപിയുമായിട്ടുള്ള അവിഹിത ബന്ധമാണ് സൂചിപ്പിക്കുന്നതെന്നും അസീസ് കടപ്പുറം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:  Kerala, kasaragod, INL, Politics, Political party, Kasaragod-Municipality, Muslim-league, BJP, Corruption, Kuttikkol Panchayath issue, UDF-BJP, League-BJP, Asees Kadappuram against IUML and BJP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia