city-gold-ad-for-blogger

കെപിസിസി വൈസ് പ്രസിഡന്റായി നിയമിതനായ അഡ്വ. സികെ ശ്രീധരന് ഡിസിസിയുടെ സ്വീകരണം; മലബാറിനാകെ അഭിമാനമെന്ന് പ്രൊഫ. കെ വി തോമസ്

കാസർകോട്: (www.kasargodvartha.com 01.03.2021) കേരള പ്രദേശ് കോണ്‍ഗ്രസ് കമിറ്റിയുടെ വൈസ് പ്രസിഡണ്ട് ആയി അഡ്വ. സി കെ ശ്രീധരന്റെ നിയമനം മലബാറിനാകെ ജനാധിപത്യ പ്രസ്ഥാനത്തിന് അഭിമാനമാണ് എന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. കെപിസിസി വൈസ് പ്രസിഡണ്ടായി നിയമിതനായ അഡ്വ. സി കെ ശ്രീധരനെ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി വൈസ് പ്രസിഡന്റായി നിയമിതനായ അഡ്വ. സികെ ശ്രീധരന് ഡിസിസിയുടെ സ്വീകരണം; മലബാറിനാകെ അഭിമാനമെന്ന് പ്രൊഫ. കെ വി തോമസ്

ഡിസിസി പ്രസിഡണ്ട് ഹകീം കുന്നില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രടറി എം സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. മുന്‍ എംഎല്‍എ കെ പി കുഞ്ഞികണ്ണന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സിഎംപി നേതാവ് വി കമ്മാരന്‍, യുഡിഎഫ് ജില്ല ചെയര്‍മാന്‍ സി ടി അഹ്‌മദ്‌ അലി, എ ഗോവിന്ദന്‍ നായര്‍, കെപിസിസി സെക്രടറിമാരായ കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ പി കെ ഫൈസല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, കെ വി ഗംഗാധരന്‍, പി എ അശ്‌റഫ് അലി, മീനാക്ഷി ബാലകൃഷ്ണന്‍, യു എസ് ബാലന്‍, ഡിസിസി ഭാരവാഹികളായ അഡ്വ. കെ കെ രാജേന്ദ്രന്‍, കരുണ്‍ താപ്പ, ടോമി പ്ലാച്ചേനി, കെ വി സുധാകരന്‍, പി വി സുരേഷ്, എം കുഞ്ഞമ്പു നമ്പ്യാര്‍, സോമശേഖര ഷേണി, മാമുനി വിജയന്‍, സുന്ദര ആരിക്കാടി, ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്,സി വി ജെയിംസ്, എസ് സോമന്‍, പദ്മരാജന്‍ ഐങ്ങോത്ത്,ബി പി പ്രദീപ് കുമാര്‍, നോയല്‍ ടോമിന്‍ ജോസ്, മനാഫ് നുള്ളിപ്പാടി, സാജിദ് മൗവ്വല്‍ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Political party, Politics, KPCC, DCC, UDF, Programme, Felicitation, Appointed KPCC Vice President Adv. CK Sreedharan felicitated by DCC.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia